അഹമ്മദാബാദ്: ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ഏകദിനത്തിനിടെ പരസ്പരം വാക്‌പോര് നടത്തി താരങ്ങള്‍. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ക്രുണാള്‍ പാണ്ഡ്യയും ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ടോം കുറനും തമ്മിലായിരുന്നു വാക്കേറ്റം.
ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 49-ാം ഓവറിലായിരുന്നു സംഭവം. കുറന്റെ പന്തില്‍ സിംഗിളെടുത്ത് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെത്തിയ ക്രുണാളിനോട് കുറന്‍ മോശമായി സംസാരിക്കുകയായിരുന്നുവെന്ന് ക്രിക്കറ്റ് അഡിക്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ക്രുണാളും കുറാനെ തിരിച്ച് പറയാന്‍ തുടങ്ങി.
അംപയര്‍ എത്തി ഇരുവരോടും ശാന്തരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ എന്താണ് സംഭവിക്കുന്നതെന്നറിയാതെ വിരാട് കോഹ്‌ലി പവലിയനില്‍ നിന്ന് നോക്കുന്നുണ്ടായിരുന്നു.
തൊട്ടുമുന്‍പ് താന്‍ എറിഞ്ഞ പന്ത് അംപയര്‍ വൈഡ് വിളിച്ചതില്‍ കുറന്‍ അസ്വസ്ഥനായിരുന്നു.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട്, ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.
മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് രോഹിത് ശര്‍മ്മയും (28) ശിഖര്‍ ധവാനും (98) നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 64 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
രോഹിത് വീണ ശേഷം ക്രീസിലെത്തിയ വിരാട് കോഹ്‌ലിയും (56) ധവാന് ഉറച്ച പിന്തുണ നല്‍കി. രണ്ടാം വിക്കറ്റില്‍ 105 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്. എന്നാല്‍ കോഹ്‌ലി വീണതോടെ മധ്യനിര നിലംപൊത്താന്‍ തുടങ്ങി.
ശ്രേയസ് അയ്യര്‍ (6), ഹര്‍ദിക് പാണ്ഡ്യ (1) എന്നിവര്‍ വന്നപോലെ മടങ്ങി. സെഞ്ച്വറിയ്ക്ക് രണ്ട് റണ്‍സകലെ ധവാനും വീണു.
അപകടം മണത്ത ഇന്ത്യയെ പിന്നീട് ഒത്തുചേര്‍ന്ന രാഹുല്‍-ക്രുണാള്‍ സഖ്യമാണ് രക്ഷിച്ചത്. ആക്രമണശൈലിയില്‍ ബാറ്റ് വീശിയ ഇരുവരും ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തുകയായിരുന്നു.
31 പന്തില്‍ 58 റണ്‍സുമായി പുറത്താകാതെ നിന്ന ക്രുണാള്‍, കെ.എല്‍ രാഹുലിനൊപ്പം ആറാം വിക്കറ്റില്‍ നിര്‍ണായകമായ 112 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
രാഹുല്‍ 62 റണ്‍സുമായി പുറത്താകാതെ നിന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക