Daily News
കെ.പി.എ.സി ലളിത കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jul 16, 09:06 am
Saturday, 16th July 2016, 2:36 pm

kpsc-lalitha-org

തിരുവനന്തപുരം: കേരള സംഗീത നാടക അക്കാഡമിയുടെ ചെയര്‍പേഴ്‌സന്‍ ആയി നടി കെ.പി.എ.സി ലളിത നിയമിതയായേക്കും.

നിലവിലെ ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണിത്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉടനുണ്ടാവും. അതേസമയം വാര്‍ത്തയെ കുറിച്ച് കെ.പി.എ.സി ലളിത പ്രതികരിച്ചിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ കെ.പി.എ.സി ലളിതയെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ നൂലില്‍ക്കെട്ടിയിറക്കിയവരെ മണ്ഡലത്തില്‍ വേണ്ടെന്ന് പറഞ്ഞ് വലിയ പ്രതിഷേധം മണ്ഡലത്തിലുണ്ടായിരുന്നു

വിവാദങ്ങളെ തുടര്‍ന്ന് അവര്‍ പിന്നീട് പിന്മാറിയിരുന്നു. തുടര്‍ന്നാണ് സംഗീത നാടക അക്കാഡമിയുടെ ചെയര്‍പേഴ്‌സന്‍ സ്ഥാനം നല്‍കുന്ന കാര്യം ആലോചിച്ചത്.