വിദ്യാര്‍ഥികള്‍ക്കു നേരെ ബസ് ജീവനക്കാരുടെ അതിക്രമം; കൈകാണിച്ച വിദ്യാര്‍ഥികളെ തട്ടിയിട്ട് ബസ് കടന്നുപോയി -വീഡിയോ
Kerala News
വിദ്യാര്‍ഥികള്‍ക്കു നേരെ ബസ് ജീവനക്കാരുടെ അതിക്രമം; കൈകാണിച്ച വിദ്യാര്‍ഥികളെ തട്ടിയിട്ട് ബസ് കടന്നുപോയി -വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th August 2018, 11:06 pm

കോഴിക്കോട്: ബസിന് കൈകാണിച്ച വിദ്യാര്‍ഥികളെ തട്ടിയിട്ട് ബസ് നിര്‍ത്താതെ പോയി. വെസ്റ്റ്ഹില്‍ പോളി ടെക്‌നികിലേയും സെന്റ് മൈക്കിള്‍സ് സ്‌കൂളിലേയും വിദ്യാര്‍ത്ഥികള്‍ ബസ് കയറുന്ന ബസ് സ്റ്റോപ്പില്‍ വെച്ചാണ് സംഭവം. സീബ്രാ ലൈനില്‍ നിന്ന വിദ്യാര്‍ത്ഥികള്‍ ബസ് നിര്‍ത്താനായി കൈ കാണിച്ചെങ്കിലും ബസ് നിര്‍ത്താതെ പോവുകയായിരുന്നു.

സ്ഥിരമായി ബസ് നിര്‍ത്താതെ പോകുന്നതിനെ തുടര്‍ന്നാണ് സീബ്രാ ലൈനിലേക്ക് കയറി നിന്നതെന്നും ബസ് ജീവനക്കാരുടെ ക്രൂരതക്കെതിരെ ട്രാഫിക് പോലീസില്‍ പരാതി നല്‍കുമെന്നും ഇവിടെ ഒരു ട്രാഫിക്ക് പൊലീസിനെ വെക്കണമെന്ന് കഴിഞ്ഞ കുറേ കാലമായി ആവശ്യപ്പെടുന്നുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മീഡിയാ വണ്ണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.


Read Also : ദര്‍ശന ടിവിയിലെ “കുട്ടിക്കുപ്പായം” റിയാലിറ്റി ഷോയിലെ വിജയിയെ വണ്ടിച്ചെക്ക് നല്‍കി പറ്റിച്ചു; സാദിഖലി ശിഹാബ് തങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ്


 

നിര്‍ത്താതെ പോകുന്ന ബസ്ജീവനക്കാരെ ചോദ്യം ചെയ്താല്‍ അശ്ലീലമായി അധിക്ഷേപിക്കുന്നെന്നും കഴിഞ്ഞ കുറേകാലമായി ഇതാണവസ്ഥയെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

കോഴിക്കോട് കണ്ണൂര്‍ റൂട്ടിലോടുന്ന ബസാണ് വിദ്യാര്‍ഥികളെ തട്ടിയിട്ട് കടന്നുപോയത്.

വീഡിയോ കടപ്പാട് മീഡിയ വണ്‍