Kerala
കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായി ഇടപഴകിയവര്‍ക്ക് രോഗമില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 May 22, 06:05 am
Friday, 22nd May 2020, 11:35 am

കോഴിക്കോട്: കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായി ഇടപഴകിയവര്‍ക്ക് രോഗമില്ല. ഡോക്ടറുമായി അടുത്ത് ഇടപഴകിയ എട്ട് പേര്‍ക്കാണ് കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയത്.

താമരശേരിയില്‍ ക്ലിനിക്ക് നടത്തുന്ന കര്‍ണാടക സ്വദേശിയായ ഡോക്ടര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രിയിലെ എട്ട് ജീവനക്കാരെ നിരീക്ഷണത്തിലാക്കുകയായിരുന്നു.

മെയ് അഞ്ചിന് കേരളത്തില്‍ നിന്നും തിരികെ പോയ ഡോക്ടര്‍ക്ക് കര്‍ണാടകയില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. രോഗം പകര്‍ന്നത് കേരളത്തില്‍ നിന്നാണെന്ന് സംശയമുള്ളതായി ഡോക്ടര്‍ പറഞ്ഞിരുന്നു.

മെയ് അഞ്ചുമുതല്‍ റൂം ക്വാറന്റൈനില്‍ ആയിരുന്നുവെന്നും കര്‍ണാടകയില്‍ ഇതുവരെ ആരുമായി സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

താമരശേരിയിലെ ആശുപത്രിയില്‍ നിന്നാണ് വൈറസ് ബാധയുണ്ടായതെന്നായിരുന്നു ഡോക്ടറുടെ നിഗമനം. ആശുപത്രി ജീവനക്കാരിലാരോ വൈറസ് വാഹകരെന്ന് സംശയമുണ്ടെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക