കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കം വഴി കൂടുതല്‍ പേര്‍ക്ക് കൊവിഡ്. കല്ലായില്‍ രോഗം സ്ഥിരീകരിച്ച ഗര്‍ഭിണിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട അഞ്ച് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
92 പേരുടെ സ്രവ പരിശോധന നടത്തിയതില്‍ അഞ്ച് പേരുടെ ഫലം പോസിറ്റീവായി. ഗര്‍ഭിണിയുടെ ബന്ധുക്കള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ കല്ലായി സ്വദേശികളും മൂന്ന് പേര്‍ പന്നിയങ്കര മേലേരിപ്പാടം സ്വദേശികളാണ്.
മൂത്തി കുട്ടി, അച്ഛന്‍, അമ്മ, സഹോദരിയുടെ കുട്ടി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഇവരെ ഫസ്റ്റ്‌ലൈന്‍ ട്രീന്‍മെന്റ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.
ഗര്‍ഭിണിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ജീവനക്കാരെ ക്വാറന്റീനിലായിരിക്കുന്നു. ഒരു ഡോക്ടറേയും മൂന്ന് നഴ്‌സുമാരെയുമായിരുന്നു ക്വാറന്റീനിലാക്കിയത്.
ജില്ലയില്‍ കഴിഞ്ഞ ദിവസം 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മൂന്ന് വയസുള്ള കുട്ടിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 350 ആയി.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക