കൊല്ലം: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ തിരിച്ചറിയാതെ കഴുത്തിനു പിടിച്ചു തള്ളിമാറ്റിയ സംഭവത്തില്‍ വിശദീകരണവുമായി കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. തന്നെ മുഖ്യമന്ത്രിയുടെ അംഗരക്ഷകന്‍ ആക്രമിച്ചുവെന്ന പേരില്‍ വരുന്ന വീഡിയോയിലെ കപട തന്ത്രം ജനങ്ങള്‍ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.
‘തന്നെയും മുഖ്യമന്ത്രിയെയും സ്റ്റേജിലേയ്ക്ക് കൊണ്ടു പോകാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. യു.ഡി.എഫിന് ഇപ്പോള്‍ എന്നോട് പ്രണയമാണ്. അതിനാലാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്ന്’, എം.എല്‍.എ പറഞ്ഞു.