കൊച്ചി: കോട്ടയം കുഞ്ഞച്ചന് 2 സിനിമയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങള്‍ അവസാനിച്ചെന്നും. ചിത്രം ആതേ പേരില്‍ തന്നെ ചിത്രം പുറത്തിറക്കുമെന്നും നിര്‍മ്മാതവ് വിജയ് ബാബു. ഫേസ്ബുക്കിലൂടെയായിരുന്നു ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങള്‍ അവസാനിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയത്.
“കോട്ടയം കുഞ്ഞച്ചന്‍2 എന്ന സിനിമയുടെ കോപ്പി റൈറ്റ്‌സും മറ്റു അനുമതികളും സംബന്ധിച്ച് ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം ക്രിയാത്മകമായ ചര്‍ച്ചയിലൂടെ പരിഹരിച്ചതായുള്ള വിവരം സസന്തോഷം എല്ലാരേയും അറിയിക്കുന്നു.മുമ്പ് പ്രഖ്യാപിച്ചപോലെ തന്നെ “കോട്ടയം കുഞ്ഞച്ചന്‍2” എന്ന പേരില്‍ തന്നെയായിരിക്കും ചിത്രം പുറത്തിറങ്ങുക… ശ്രീ മമ്മൂക്ക കോട്ടയം കുഞ്ഞച്ചന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി തന്നെ നിങ്ങള്‍ക്ക് മുന്നിലെത്തുമെന്നും വിജയ്ബാബു വ്യക്തമാക്കി.
കോട്ടയം കുഞ്ഞച്ചന്‍ എന്ന എക്കാലത്തെയും ജനസ്വീകാര്യതയുള്ള സിനിമ സൃഷ്ടിച്ച ഇതിന്റെ അണിയറക്കാര്‍ക്കും രണ്ടാം ഭാഗം അനൗന്‍സ് ചെയ്തപ്പോള്‍ മുതല്‍ ആവേശത്തോടെ കൂടെ നിന്ന എല്ലാര്‍ക്കും,ടൈറ്റില്‍ വിവാദം ഉണ്ടായപ്പോള്‍ ട്രോളുകള്‍ കൊണ്ട് പൊതിഞ്ഞ ട്രോളന്മാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് വിജയ്ബാബു തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.
Also Read കഥ മോഷ്ടിച്ചെന്നാരോപണം; ‘മോഹന്‍ലാലിന്’ സ്റ്റേ
നേരത്തെ കോട്ടയം കുഞ്ഞച്ചന്റെ പകര്‍പ്പവകാശം നല്‍കില്ലെന്ന് നിര്‍മ്മാതാവ് അരോമമണി പറഞ്ഞതോടെയാണ് ചിത്രം വെട്ടിലായത്. ചിത്രത്തിന്റെ പേരും പോസ്റ്ററും ഉപയോഗിച്ച് ഇനിയും മുന്നോട്ട് പോയാല്‍ നിയമപരമായി നേരിടുമെന്നും നിര്‍മ്മാതാവ് പറഞ്ഞിരുന്നു. പഴയ സിനിമയുടെ പേര് ഉപയോഗിച്ച് പുതിയ ചിത്രം ഇറക്കാനാവില്ലെന്ന് സംവിധായകന്‍ ടി.എസ് സുരേഷ് ബാബുവും രംഗത്തെത്തിയിരുന്നു.
അലമാര, ആട് ഒരു ഭീകരജീവിയാണ്, ആന്‍മേരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന മിഥുന്‍ മാനുവലാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം താന്‍ സംവിധാനം ചെയ്യാന്‍ പോവുന്നു എന്ന വാര്‍ത്ത പുറത്ത് വിട്ടത്. തുടര്‍ന്ന് ആട് 2 വിന്റെ വിജയാഘോഷത്തില്‍ ടൈറ്റില്‍ പുറത്ത് വിടുകയായിരുന്നു ഫ്രൈഡെ ഫിലിം ഹൗസിനോടൊപ്പം ചേര്‍ന്ന് സവിനയം, സസന്തോഷം, സസ്‌നേഹം അവതരിപ്പിക്കുന്നു കോട്ടയം കുഞ്ഞച്ചന്‍ 2 എന്നാണ് മിഥുന്‍ ചിത്രത്തിന്റെ പോസ്റ്ററിനോടൊപ്പം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
1990 മാര്‍ച്ചിലായിരുന്നു കുഞ്ഞച്ചന്റെ മാസ്സ് വരവ്. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും മമ്മൂക്കയുടെ കുഞ്ഞച്ചന്‍ എന്ന അച്ചായന്‍ കഥാപാത്രം മലയാളത്തില്‍ അതേ മാസ് മുഖത്തോടു കൂടി നില്‍ക്കുകയാണ്. രഞ്ജിനി നായികയായ ചിത്രത്തില്‍ ഇന്നസെന്റ്, കെ.പി.സി.സി ലളിത, സുകുമാരന്‍, ബാബു ആന്റണി തുടങ്ങി മലയാള സിനിമയിലെ താരങ്ങളുടെ നിര തന്നെയുണ്ടായിരുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
നമസ്‌കാരം ….
“കോട്ടയം കുഞ്ഞച്ചന്‍2 എന്ന സിനിമയുടെ കോപ്പി റൈറ്റ്‌സും മറ്റു അനുമതികളും സംബന്ധിച്ച് ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം ക്രിയാത്മകമായ ചര്‍ച്ചയിലൂടെ പരിഹരിച്ചതായുള്ള വിവരം സസന്തോഷം എല്ലാരേയും അറിയിക്കുന്നു…??
മുമ്പ് പ്രഖ്യാപിച്ചപോലെ തന്നെ “കോട്ടയം കുഞ്ഞച്ചന്‍2” എന്ന പേരില്‍ തന്നെയായിരിക്കും ചിത്രം പുറത്തിറങ്ങുക… ശ്രീ മമ്മൂക്ക കോട്ടയം കുഞ്ഞച്ചന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി തന്നെ നിങ്ങള്‍ക്ക് മുന്നിലെത്തും ??
കോട്ടയം കുഞ്ഞച്ചന്‍ എന്ന എക്കാലത്തെയും ജനസ്വീകാര്യതയുള്ള സിനിമ സൃഷ്ടിച്ച ഇതിന്റെ അണിയറക്കാര്‍ക്കുള്ള നന്ദി ഇതോടൊപ്പം രേഖപ്പെടുത്തുന്നു .. ഒപ്പം രണ്ടാം ഭാഗം അനൗന്‍സ് ചെയ്തപ്പോള്‍ മുതല്‍ ആവേശത്തോടെ കൂടെ നിന്ന എല്ലാര്‍ക്കും,അതോടൊപ്പം ടൈറ്റില്‍ വിവാദം ഉണ്ടായപ്പോള്‍ ട്രോളുകള്‍ കൊണ്ട് പൊതിഞ്ഞ ട്രോളന്മാര്‍ക്കും നന്ദി ….??
ബാക്കി വിശേഷങ്ങള്‍ വഴിയേ അറിയിക്കുന്നതാണ് ….??
Godbless