സൗത്ത് ആഫ്രിക്കന്‍ സീരീസില്‍ തിളങ്ങിയപ്പോള്‍ മറ്റൊരു നേട്ടം
Sports News
സൗത്ത് ആഫ്രിക്കന്‍ സീരീസില്‍ തിളങ്ങിയപ്പോള്‍ മറ്റൊരു നേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 5th January 2024, 4:55 pm

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. 36.5 ഓവറില്‍ 176 റണ്‍സിനാണ് പ്രോട്ടിയാസ് രണ്ടാം ഇന്നിങ്സില്‍ നിലം പതിച്ചത്. 78 റണ്‍സിന്റെ ലീഡ് മാത്രമാണ് സൗത്ത് ആഫ്രിക്കക്ക് നേടാന്‍ സാധിച്ചത്. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

ഇതോടെ പരമ്പര 1-1ന് സമനിലയിലാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു. ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ നിരവധി റെക്കോഡുകളാണ് പിറന്ന് വീണത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ടെസ്റ്റ്, കേപ്ടൗണില്‍ സൗത്ത് ആഫ്രിക്കക്കതിരെ വിജയിക്കുന്ന ഏക ഏഷ്യന്‍ ക്യാപ്റ്റന്‍ തുടങ്ങി നിരവധി സംഭവങ്ങളാണ് സീരീസില്‍ പിറന്നത്.

ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും മികച്ച പ്രകടനമാണ് സീരീസില്‍ കാഴ്ചവെച്ചത്. പ്രോട്ടിയാസിനെതിരെ ടെസ്റ്റില്‍ 53.33 എന്ന് മികച്ച ശരാശരിയില്‍ മൂന്ന് ഇന്നിങ്സുകളിലായി 172 റണ്‍സ് ആണ് താരം നേടിയത്. വെല്ലുവിളികള്‍ നിറഞ്ഞ സൗത്ത് ആഫ്രിക്കന്‍ പിച്ചില്‍ കോഹ്‌ലി മറ്റൊരു റെക്കോഡും കുറിക്കുകയാണ്. 2023-2024 ഇന്ത്യ-സൗത്ത് ആഫ്രിക്ക ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം കൂടിയാണ് കോഹ്‌ലി. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള സീരീസില്‍ വിരാട് 38,76,46,12 എന്നിങ്ങനെയാണ് റണ്‍സ് നേടിയത്. ഇത് ടീമിന്റെ വിജയത്തിന്റെ സുപ്രധാനമായ ഒരു ഘടകം കൂടിയായിരുന്നു.

ഇതുവരെ കോഹ്‌ലി 113 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 191 ഇന്നിങ്‌സുകളാണ് കളിച്ചിട്ടുള്ളത്. 8848 റണ്‍സാണ് താരം നേടിയത്. ടെസ്റ്റില്‍ 254 റണ്‍ലിന്റെ ഉയര്‍ന്ന റണ്‍സും വിരാട് സ്വന്തമാക്കിയിട്ടുണ്ട്

 

Content Highlight: Kohli performed well in the South African Test series