കൊച്ചി: പ്രളയക്കെടുതിയ്ക്ക് ശേഷം കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്ന് ചെറു വിമാനങ്ങള്‍ ഇന്ന് സര്‍വ്വീസ് ആരംഭിക്കും. രാവിലെ 8.15 ന് ബെംഗളൂരുവിലേക്കാണ് ആദ്യ സര്‍വീസ് പുറപ്പെടുക. ബെംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ട സര്‍വീസ്.
അതേസമയം വൈകീട്ട് അഞ്ച് വരെ എയര്‍ ഇന്ത്യ സര്‍വീസ് നടത്തും. 77 സീറ്റുകളുള്ള ചെറുവിമാനമാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്താനൊരുങ്ങുന്നത്. നാളെ മുതല്‍ മറ്റ് വിമാനകമ്പനികളുടെ ചെറുവിമാനങ്ങളും നാവികസേന വിമാനത്താവളത്തില്‍ നിന്ന് സര്‍വ്വീസ് നടത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
വെള്ളക്കെട്ടിനെത്തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്നാണ് ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍ നിന്നു സര്‍വീസുകള്‍ നടത്തുന്നത്.
ALSO READ: പ്രളയമൊഴിയുന്നു; ഇനി ആവശ്യം ശുചീകരണ വസ്തുക്കള്‍
70 യാത്രക്കാരെ കയറ്റാനാകുന്ന ചെറുവിമാനങ്ങളാണ് സര്‍വീസ് നടത്തുക. 20 വര്‍ഷത്തിന് ശേഷമാണ് പൊതുജനങ്ങള്‍ക്കുള്ള സര്‍വീസിനായി വിമാനത്താവളം നാവികസേന തുറന്നുകൊടുത്തിരിക്കുന്നത്.
നാളെ മുതല്‍ നടത്തുന്ന വിമാന സര്‍വീസുകളുടെ സമയക്രമമായി. ബെംഗളൂരുവില്‍ നിന്നു രാവിലെ 7.30ന് പുറപ്പെടുന്ന വിമാനം 8.50ന് കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് രാവിലെ 9.40ന് യാത്ര പുറപ്പെടുന്ന വിമാനം 11ന് ബെംഗളൂരുവിലെത്തും . 11.40ന് ബെംഗളൂരുവില്‍ നിന്ന് മറ്റൊരു വിമാനം കൊച്ചിയിലേക്ക് പുറപ്പെടും. ഉച്ചയ്ക്ക് ഒരു മണിക്ക് കൊച്ചിയിലെത്തും.