വടകരയില്‍ കെ.കെ രമയുടെ ലീഡ് 8000 കടന്നു
Kerala Election 2021
വടകരയില്‍ കെ.കെ രമയുടെ ലീഡ് 8000 കടന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd May 2021, 10:27 am

കോഴിക്കോട്: വടകരയില്‍ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ച ആര്‍.എം.പി.ഐ സ്ഥാനാര്‍ത്ഥി കെ.കെ രമയ്ക്ക് വന്‍ ലീഡ്. രമയുടെ ലീഡ് 8000 കടന്നു.

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോഴും രമ തന്നെയായിരുന്നു മുന്നില്‍. മനയത്ത് ചന്ദ്രനാണ് വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.

സംസ്ഥാനത്ത് ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിനാണ് മേല്‍ക്കൈ. 92 സീറ്റുകളില്‍ എല്‍.ഡി.എഫ് മുന്നേറുമ്പോള്‍ 46 സീറ്റുകളിലാണ് യു.ഡി.എഫ് ലീഡ് ചെയ്യുന്നത്. 2 സീറ്റുകളില്‍ എന്‍.ഡി.എ ലീഡ് ചെയ്യുന്നുണ്ട്.

അതേസമയം കുറ്റ്യാടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുള്ളയാണ് മുന്നിട്ട് നില്‍ക്കുന്നത്. നാദാപുരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.കെ വിജയനാണ് മുന്നില്‍. കൊയിലാണ്ടി കാനത്തില്‍ ജമീല മുന്നിലാണ്.

പേരാമ്പ്ര എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.പി രാമകൃഷ്ണന്‍ മുന്നിലാണ്. ബാലുശേരി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ ദേവ് മുന്നിലാണ്. എലത്തൂരിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.കെ ശശീന്ദ്രന്‍ മുന്നിലാണ്. കോഴിക്കോട് നോര്‍ത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി തോട്ടത്തില്‍ രവീന്ദ്രനും കോഴിക്കോട് സൗത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഹമ്മദ് ദേവില്‍ കോവിലും മുന്നിലാണ്.

ബേപ്പൂരില്‍ പി.എ മുഹമ്മദ് റിയാസ് മുന്നിലാണ്. കുന്ദമംഗലത്തും കൊടുവള്ളിയിലും എല്‍.ഡി.എഫ് തന്നെയാണ് മുന്നില്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ