T.P Murder case
കുഞ്ഞനന്തന്‍ പ്രതിയല്ലെന്ന കോടിയേരിയുടെ പ്രസ്താവന കോടതിയെ വെല്ലുവിളിക്കല്‍: കെ.കെ രമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 19, 07:21 am
Tuesday, 19th February 2019, 12:51 pm

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പി.കെ കുഞ്ഞനന്തന്‍ പ്രതിയല്ലെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കോടതിയോടുള്ള വെല്ലുവിളിയാണെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ. കോടതിയെപ്പോലും അംഗീകരിക്കില്ലെന്ന ധാര്‍ഷ്ട്യമാണ് സി.പി.ഐ.എമ്മിനെന്നും രമ കൂട്ടിച്ചേര്‍ത്തു.

സി.പി.ഐ.എം നിശ്ചയിക്കുന്നവരെ മാത്രമേ പ്രതിയാക്കാവൂ എന്നാണ് അവരുടെ നിലപാട്.”

ALSO READ: കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സി.പി.ഐ.എം തയ്യാറാണെന്ന് കോടിയേരി

ടി.പി വധക്കേസില്‍ ജീവപര്യന്തം തടവിനുശിക്ഷിക്കപ്പെട്ട സി.പി.ഐ.എം നേതാവ് പി.കെ കുഞ്ഞനന്തനെ കോടിയേരി ബാലകൃഷ്ണന്‍ ന്യായീകരിച്ചിരുന്നു. കേസില്‍ കുഞ്ഞനന്തനെ തെറ്റായി പ്രതിചേര്‍ത്തതാണെന്നാണ് കോടിയേരി പറഞ്ഞത്. കേസിലെ മുഖ്യ പ്രതിയായ കൊടി സുനി പാര്‍ട്ടി അംഗമല്ലെന്നും കോടിയേരി പറഞ്ഞു.

സംഭവവുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞവരുടെ പേരില്‍ പൊലീസ് നടപടിയെടുത്ത് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. എന്നാല്‍ കുഞ്ഞനന്തനെ കേസില്‍ ബോധപൂര്‍വം പ്രതി ചേര്‍ത്തതാണെന്ന് പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു.

WATCH THIS VIDEO: