Advertisement
national news
ദല്‍ഹി തീപിടിത്തം: മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം പ്രഖ്യാപിച്ച് ദല്‍ഹി സര്‍ക്കാര്‍; പരിക്കേറ്റവര്‍ക്ക് ഒരുലക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 23, 08:14 am
Monday, 23rd December 2019, 1:44 pm

ന്യൂദല്‍ഹി: ദല്‍ഹി കിരാരി തീപിടിത്തത്തില്‍ മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

പരിക്കേറ്റവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും ഒരു ലക്ഷം രൂപ നല്‍കുമെന്നും ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദല്‍ഹിയിലെ കിരാരി പ്രദേശത്തെ മൂന്ന് നില റെസിഡന്‍ഷ്യല്‍ -വാണിജ്യ കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ മരിച്ചതായി ദല്‍ഹി ഫയര്‍ സര്‍വീസസ് (ഡി.എഫ്.എസ്) പറഞ്ഞു.

‘തീപിടിത്തത്തില്‍ 9 പേര്‍ മരിച്ചു. ഒരാള്‍ പൊള്ളലുമൂലവും , ബാക്കി എട്ട് പേര്‍ ശ്വാസംമുട്ടല്‍ മൂലവുമാണ് മരണപ്പെട്ടത്. മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എസ്.ഡി.എം അന്വേഷണത്തിന് ഉത്തരവ് നല്‍കിയിട്ടുണ്ട്. ജെയ്ന്‍ വ്യക്തമാക്കി

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മരിച്ച ഓരോരുത്തര്‍ക്കും 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും പരിക്കേറ്റവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അവര്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ദല്‍ഹി കിരാരിയില്‍ വസ്ത്രങ്ങള്‍ സൂക്ഷിച്ച ഗോഡൗണിന് തീപിടിച്ച് ഒന്‍പതുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഒറ്റ ഗോവണി മാത്രം ഉണ്ടായിരുന്ന കെട്ടിടത്തിന് അഗ്നിശമന ഉപകരണങ്ങള്‍ ഉണ്ടായിരുന്നില്ല