ഓപ്പണിങ്ങിൽ രോഹിത്തിനൊപ്പം അവൻ ഇറങ്ങണം; കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം
Cricket
ഓപ്പണിങ്ങിൽ രോഹിത്തിനൊപ്പം അവൻ ഇറങ്ങണം; കാരണം വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 9th January 2024, 9:24 pm

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. നീണ്ട ഇടവേളയ്ക്ക് ശേഷം രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ഇന്ത്യന്‍ ടി-20 ടീമിലേക്ക് മടങ്ങിയെത്തുന്നുവെന്ന സവിശേഷതയും ഈ പരമ്പരയ്ക്കുണ്ട്.

പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ആര് ഓപ്പണിങ്ങില്‍ ഇറങ്ങണമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കിരണ്‍ മോര്‍.

ഇന്ത്യന്‍ ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ശുഭ്മന്‍ ഗില്ലിന് പകരം യശ്വസി ജെയ്സ്വാള്‍ ഇറങ്ങണമെന്നാണ് കിരണ്‍ പറഞ്ഞത്.

‘ഇന്ത്യന്‍ ടീമിന്റെ ഒപ്പണിങ്ങില്‍ ലെഫ്റ്റ് ആന്‍ഡ് റൈറ്റ് കോമ്പിനേഷന്‍ വരണം. അതുകൊണ്ട് ഗില്ലിന് പകരം രോഹിത് ശര്‍മയ്‌ക്കൊപ്പം ജെയ്സ്വാള്‍ ഇറങ്ങണമെന്ന് ഞാന്‍ പറയും. യശ്വസി ജെയ്സ്വാള്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. സ്ഥലത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയും ആദ്യ പന്ത് മുതല്‍ തന്നെ ഫോറും സിക്‌സറുകളും നേടാന്‍ സാധിക്കുന്ന ഒരു താരമാണ് അവന്‍.

ശുഭ്മന്‍ ഗില്‍ മികച്ച താരമാണ്. എന്നാല്‍ ടി-20 ക്രിക്കറ്റില്‍ ലെഫ്റ്റ് റൈറ്റ് കൂട്ടുകെട്ടാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് എന്റെ കൃത്യമായ ചോയ്‌സ് എന്നു പറയുന്നത് ജെയ്സ്വാള്‍ ആണ്,’ കിരണ്‍ മോര്‍ സ്‌പോര്‍ട്‌സ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യക്കായി 15 ടി-20 മത്സരങ്ങളില്‍ നിന്നും 430 റണ്‍സാണ് രാജസ്ഥാന്‍ ഓപ്പണര്‍ സ്വന്തം പേരില്‍ ആക്കിയത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ദ്ധസെഞ്ച്വറികളും ഏര്‍പ്പെടുന്നതായിരുന്നു ജെയ്സ്വാളിന്റെ തകര്‍പ്പന്‍ പ്രകടനങ്ങള്‍.

അതേസമയം ഗില്‍ 13 മത്സരങ്ങളില്‍ നിന്നും 312 റണ്‍സാണ് നേടിയത്. ഒരു സെഞ്ച്വറിയും ഒരു അര്‍ദ്ധസഞ്ചറിയും നേടിക്കൊണ്ടായിരുന്നു ഇന്ത്യന്‍ യുവ ബാറ്ററുടെ മികച്ച പ്രകടനം.

Content Highlight: Kiran More talks who is the best opening pair of Rohit Sharma.