തെന്നിന്ത്യയില്‍ തന്നെ ഈ വര്‍ഷം ഏറ്റവും ഹൈപ്പുയര്‍ത്തിയിരിക്കുന്ന ചിത്രമാണ് കിങ് ഓഫ് കൊത്ത. അഭിലാഷ് ജോഷി- ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിന്റെ ടീസര്‍ വലിയ തരംഗമായിരുന്നു. ഇതിന്റെ അലയൊലികള്‍ തീരുന്നതിന് മുമ്പ് തന്നെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിടാനൊരുങ്ങുകയാണ്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ സ്‌റ്റോറിയിലൂടെയാണ് ദുല്‍ഖര്‍ ഇക്കാര്യം പങ്കുവെച്ചത്. വീഡിയോയുടെ അവസാനം KOK ട്രെയ്‌ലര്‍ ലോഡിങ് എന്നും എഴുതി കാണിക്കുന്നുണ്ട്. സീ സ്റ്റുഡിയോസും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
Locked and loaded, poised for action!🔥#KOKTrailer LOADING..💥💥#KingOfKotha @dulQuer @AishuL_ @actorshabeer @Prasanna_actor #AbhilashJoshiy @NimishRavi @JxBe @shaanrahman @ActorGokul @ActorSarann @TheVinothCj @ZeeStudios_ @DQsWayfarerFilm @SonyMusicSouth @sonymusicindia pic.twitter.com/xd0vuliymX
— Zee Studios South (@zeestudiossouth) August 6, 2023
കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു.
സംഘട്ടനം : രാജശേഖര്‍, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ്, വി.എഫ്.എക്‌സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ്: റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ :ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.
Content Highlight: King of Kotha trailer update