കിങ് ഓഫ് കൊത്തക്ക് മികച്ച കളക്ഷന്‍; ആദ്യദിനം നേടിയത്
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തക്ക് ആദ്യദിനത്തില്‍ മികച്ച കളക്ഷന്‍. എറണാകുളത്തെ മള്‍ട്ടിപ്ലെക്‌സില്‍ നിന്ന് മാത്രം ആദ്യ ദിനം മുപ്പത്തി രണ്ടു ലക്ഷം നേടിയ ചിത്രം നേരത്തെ കബാലി നേടിയ 30.21 ലക്ഷത്തിന്റെ കളക്ഷന്‍ റെക്കോര്‍ഡും ഭേദിച്ച് മുന്നേറുകയാണ്.
ആറു കോടിയില്‍പ്പരം രൂപ ആദ്യ ദിനം കിങ് ഓഫ് കൊത്ത നേടി എന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്.
അഭിലാഷ് ജോഷിയുടെ സംവിധാനത്തില്‍ സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസുമാണ് ചിത്രം നിര്‍മിച്ചത്.
ഐശ്വര്യ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ് , ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു.
സംഘട്ടനം : രാജശേഖര്‍, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ്, വി.എഫ്.എക്‌സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ, സ്റ്റില്‍ :ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.
Content Highlight: King of Kotha first day collection