കെവിന്‍ കേസ്; കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു
Kerala News
കെവിന്‍ കേസ്; കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th November 2018, 6:19 pm

എറണാകുളം: കെവിന്‍ വധക്കേസില്‍ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടു. എ.എസ്.ഐ ടി.എം ബിജുവിനെയാണ് സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടത്.

കോട്ടയം എസ്.പി ഹരിശങ്കറിന്റെതാണ് നടപടി. സംഭവത്തില്‍ പൊലീസ് ഡ്രൈവര്‍ എം.എന്‍ അജയകുമാറിന്റെ മൂന്ന് വര്‍ഷത്തെ ആനുകൂല്യങ്ങള്‍ റദ്ധാക്കാനും തീരുമാനമായി. കേസിലെ മുഖ്യപ്രതിയും നീനുവിന്റെ സഹോദരനുമായ സാനു ചാക്കോയില്‍ നിന്ന് ഇവര്‍ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. സാനുവിനെയും സുഹൃത്ത് ഇഷാനെയും പിടികൂടിയ ശേഷം പണം വാങ്ങി വിട്ടയച്ചത് എ.എസ്.ഐ ബിജുവാണ്.

നേരത്തെ കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചുകൊണ്ട് ഈ നിലപാടെടുത്തത്.

Also Read  വിവാദ പ്രസംഗം; പി.എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു

സുപ്രീം കോടതി മാനദണ്ഡപ്രകാരം കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും ആ രീതിയില്‍ കേസ് പരിഗണിക്കണമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. പ്രതിഭാഗം ഇത് ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

കെവിനെ നീനുവിന്റെ ബന്ധുക്കള്‍ കൊല്ലാന്‍ കാരണം ജാതീയമായ അന്തരമാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. കേരളത്തില്‍ ആദ്യമായാണ് ദുരഭിമാനക്കൊലയെന്ന് കണക്കാക്കി ഒരു കൊലക്കേസില്‍ വിചാരണ തുടങ്ങുന്നത്.

Also Read  ശബരിമല പ്രക്ഷോഭം സുപ്രീംകോടതിയ്ക്ക് എതിരെയെന്ന് ഹൈക്കോടതി; ന്യായീകരിക്കാന്‍ കഴിയില്ല, ജാമ്യഹര്‍ജി തള്ളി

കഴിഞ്ഞ മെയ് 27നാണ് കെവിനെ കാണാനില്ലെന്ന് ഭാര്യ നീനു പരാതി നല്‍കുന്നത്. ഇതിനു പിന്നാലെ മെയ് 28ന് കോട്ടയത്തെ ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തി.

ഭാര്യ നീനുവിന്റെ സഹോദരനടക്ക കാറിലെത്തിയ നാലംഗ സംഘം കെവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചശേഷം ആറ്റില്‍ തള്ളുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. നീനുവിന്റെ പിതാവും സഹോദരനുമടക്കം 14 പ്രതികളാണ് കേസിലുള്ളത്.

DoolNews Video