Kerala Lockdown
ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Aug 27, 10:06 am
Friday, 27th August 2021, 3:36 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം.

ട്രിപ്പിള്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളുണ്ടാകും. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമെ തുറക്കൂ. അത്യാവശ്യഘട്ടത്തിലുള്ള യാത്ര മാത്രമെ ഞായറാഴ്ച അനുവദിക്കൂ.

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി 30,000 ത്തിന് മുകളില്‍ ആളുകള്‍ക്ക് കൊവിഡ് ബാധിക്കുന്നുണ്ട്.

എറണാകുളം 3872, കോഴിക്കോട് 3461, തൃശൂര്‍ 3157, മലപ്പുറം 2985, കൊല്ലം 2619, പാലക്കാട് 2261, തിരുവനന്തപുരം 1996, കോട്ടയം 1992, കണ്ണൂര്‍ 1939, ആലപ്പുഴ 1741, പത്തനംതിട്ട 1380, വയനാട് 1161, ഇടുക്കി 900, കാസര്‍ഗോഡ് 613 എന്നിങ്ങനേയാണ് ജില്ലകളില്‍ കഴിഞ്ഞ ദിവസം രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് 20,134 പേരാണ് മരിച്ചത്. 7,11,625 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala Sunday Lockdown Covid