മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ കേരളത്തിലെത്തിച്ചു
keralanews
മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ കേരളത്തിലെത്തിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd December 2019, 12:13 am

കാസര്‍കോട്: മംഗളൂരുവില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ കേരളത്തില്‍ എത്തിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകളിലായി വിദ്യാര്‍ത്ഥികളെ മംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് എത്തിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ സ്വീകരിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കര്‍ഫ്യൂ നിലനില്‍ക്കുന്ന മംഗളൂരുവില്‍ ഇന്റര്‍നെറ്റ് ഇല്ലാതെയും എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കാനാവാതെ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികളെയാണ് തിരികെയെത്തിച്ചത്.
ഇനിയും വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെങ്കില്‍ അവരെ തിരിച്ചെത്തിക്കാനുള്ള  സൗകര്യങ്ങള്‍ ഒരുക്കമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മംഗളൂരുവില്‍ പൗരത്വഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ജലീല്‍ കന്തക്, നൈഷിന്‍ കുദ്രോളി എന്നിവരാണ് മരിച്ചത്. പ്രതിഷേധം ശക്തമായതോടെ മംഗ്‌ളൂരുവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയായിരുന്നു.