Kerala News
കേരളം വിടാന്‍ പാടില്ല, ഒരു ലക്ഷം രൂപ കെട്ടിവെക്കണം; ഉപാധികളോടെ സിദ്ദിഖിന് ജാമ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 06, 10:34 am
Friday, 6th December 2024, 4:04 pm

കൊച്ചി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് ഉപാധിളോടെ ജാമ്യം. ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കാനും കേരളം വിടാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

ജാമ്യം അനുവദിച്ച കോടതി,  പ്രതി പൊലീസ് അന്വേഷണത്തിനോട് സഹകരിക്കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് ഹാജരാകണമെന്നും നിര്‍ദേശിച്ചു.

കൂടാതെ പരാതിക്കാരിയേയും കേസുമായി ബന്ധപ്പെട്ട് മറ്റാരെയും കാണാനോ ഫോണില്‍ ബന്ധപ്പെടാനോ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.

തിരുവനന്തപുരം നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നില്‍ ഹാജരായപ്പോള്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

നേരത്തെ സുപ്രീം കോടതിയില്‍ നിന്നും സിദ്ദിഖ് മുന്‍കൂര്‍ ജാമ്യം എടുത്തിരുന്നു. ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് നടന്‍ ഹാജരായത്.

അറസ്റ്റ് രേഖപ്പെടുത്തി വിചാരണ കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കണമെന്നായിരുന്നു കോടതി വ്യവസ്ഥ. സിദ്ദിഖിനെ വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയിരുന്നു.

തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്തു എന്നായിരുന്നു യുവതിയുടെ മൊഴി. പരാതിയില്‍ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്ന് അന്വേഷണസംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് നടനെതിരെയുള്ള പീഡന പരാതി ഉയര്‍ന്നുവന്നത്.

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേഷ ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍ ഹൈക്കോടതി ജാമ്യാപേഷ തള്ളിയതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

Content Highlight:  should not be left in kerala, one lakh rupees should be deposited; Siddique granted bail with provisions