Kerala News
കേരളത്തില്‍ കൊവിഡ് പരിശോധനാ നിരക്ക് കുറച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 01, 08:10 am
Friday, 1st January 2021, 1:40 pm

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് പരിശോധനയുടെ നിരക്ക് കുറച്ചു. കൊവിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 500 രൂപയും അന്റിജന്‍ ടെസ്റ്റിന് 325 രൂപയുമാണ് കുറച്ചത്.

ഇതോടെ കൊവിഡ് ആര്‍.ടി.പി.സിആര്‍ ടെസ്റ്റിന് ഇനിമുതല്‍ 1500 രൂപയും ആന്റിജന്‍ ടെസ്റ്റിന് 300 രൂപയും നല്‍കിയാല്‍ മതി. ട്രൂനാറ്റ് പരിശോധനയ്ക്ക് 1500 രൂപയാണ്.

സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് കൊവിഡ് ടെസ്റ്റ് നടത്തുന്നത്. സംസ്ഥാനത്ത് വ്യാഴാഴ്ച 5215 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

എറണാകുളം 574, കോഴിക്കോട് 520, തൃശൂര്‍ 515, പത്തനംതിട്ട 512, കോട്ടയം 481, ആലപ്പുഴ 425, തിരുവനന്തപുരം 420, കൊല്ലം 402, മലപ്പുറം 388, കണ്ണൂര്‍ 302, പാലക്കാട് 225, ഇടുക്കി 190, വയനാട് 165, കാസര്‍ഗോഡ് 96 എന്നിങ്ങനെയായിരുന്നു ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 32 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.

ലോകത്ത് കൊവിഡിന്റെ പുതിയ സ്‌ട്രെയിന്‍ കണ്ടെത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജനിതമാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപന ശേഷി 70 ശതമാനം കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kerala reduces RTPCR and antigen test cost