74 വര്‍ഷത്തെ രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായി കേരളം ഫൈനലിലെത്തിയിരിക്കുകയാണ്. അഹമ്മദാബാദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ ത്രില്ലിങ് മൊമന്റിനാണ് ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്.
അവസാന ദിവസം മത്സരം സമനിലയില്‍ അവസാനിച്ചതോടെ ആദ്യ ഇന്നിങ്സില്‍ ലീഡ് നേടിയതിനാല്‍ കേരളം രഞ്ജി ട്രോഫി ഫൈനലില്‍ എത്തിയിരിക്കുകയാണ്. 116 റണ്‍സിന്റെ ലീഡ് നേടിയാണ് കേരളം സെക്ഷന്‍ അവസാനിപ്പിച്ചത്.
സ്‌കോര്‍
കേരളം: 457& 114/ 4
ഗുജറാത്ത്: 455
മത്സരത്തിലെ നിര്‍ണായകമായ അവസാന ദിനത്തില്‍ കേരളം നേടിയ 457 റണ്‍സ് മറികടക്കാന്‍ സാധിക്കാതെ 455 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഗുജറാത്ത്. അവസാന വിക്കറ്റില്‍ നഗ്വസ്‌വാല ഗുജറാത്തിനെ ലീഡിലേക്ക് നയിക്കാന്‍ മിഡ് വിക്കറ്റിലേക്ക് ആഞ്ഞടിച്ചപ്പോള്‍ ഷോട്ട് ലെഗ് സ്ലിപ്പിലുണ്ടായിരുന്ന സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റില്‍ തട്ടി പന്ത് സച്ചിന്‍ ബേബിയുടെ കയ്യിലെത്തുകയായിരുന്നു.
A thriller in the semi-final! With just 1 wicket in hand, we edge ahead with a 2-run lead in the first innings! 🔥
Courtesy: BCCI#RanjiTrophy #keralacricket #kca pic.twitter.com/H0wP6d3tGh
— KCA (@KCAcricket) February 21, 2025
ഒരു നിമിഷം കൊണ്ട് സംഭവിച്ച ത്രില്ലിങ് മൊമന്റില്‍ കേരളത്തിന് രഞ്ജി ട്രോഫി ഫൈനലിലേക്ക് നടന്നടുക്കാന്‍ മറ്റൊന്നും വേണ്ടിയിരുന്നില്ല. അവസാന ദിനത്തിലെ ശേഷിക്കുന്ന സമയം ക്രീസിലുറയ്ക്കുക മാത്രമായിരുന്നു കേരളത്തിന്റെ ലക്ഷ്യം.
അല്ലാത്ത പക്ഷം സെഷന്‍ അവസാനിക്കുന്നതിന് മുമ്പ് ഗുജറാത്തിന് കേരളത്തെ ഓള്‍ ഔട്ട് ആക്കുകയും ലീഡ് മറികടക്കുകയും ചെയ്താല്‍ മാത്രമേ മത്സരത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കുമായിരുന്നു.
കേരളം ഫൈനലിലേക്ക് നടന്നടുക്കുമ്പോള്‍ സല്‍മാന്‍ നിസാറിന്റെ ഹെല്‍മറ്റിനോടും ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മു കാശ്മീരിനോട് നേടിയ ഒരു റണ്‍സിനോടും കടപ്പപ്പെട്ടേ മതിയാകൂ. ക്വാര്‍ട്ടറില്‍ ജമ്മു ആദ്യ ഇന്നിങ്‌സില്‍ നേടിയ 280 റണ്‍സിന് മുകളില്‍ സല്‍മാന്‍ നിസാര്‍ നേടിയ ഒരു റണ്‍സിന്റെ ലീഡോടെ 281 റണ്‍സ് നേടിക്കൊടുത്താണ് കേരളത്തെ സെമിയിലെത്തിച്ചത്. അതേ സല്‍മാന്‍ തന്നെയാണ് സെമി ഫൈനലില്‍ ഷോട്ട് ലെഗ് സ്ലിപ്പില്‍ നിന്നതും ഗുജറാത്തിന്റെ അവസാന വിക്കറ്റ് നേടാന്‍ കാരണമായതും.
കേരളത്തിന്റെ ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ 32 റണ്‍സിന് പുറത്തായപ്പോള്‍ അക്ഷയ് ചന്ദ്രന്‍ ഒമ്പത് റണ്‍സിനും വരുണ്‍ നായനാര്‍ ഒരു റണ്‍സിനും പുറത്തായി. തുടര്‍ന്ന് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 10 റണ്‍സിനും കൂടാരം കയറി. ജലജ് സക്‌സേനയും 37* അഹമ്മദ് ഇമ്രാനുമാണ് 14* കേരളത്തിന് വേണ്ടി അവസാന ഘട്ടം ക്രീസില്‍ നിത്.
THE MOMENT KERALA QUALIFIED FOR THE RANJI TROPHY FINAL FOR THE FIRST TIME IN HISTORY. 🤯pic.twitter.com/JMUJHmkQy9
— Mufaddal Vohra (@mufaddal_vohra) February 21, 2025
ആദ്യ ഇന്നിങ്‌സില്‍ ഗുജറാത്തിന് വേണ്ടി ഓപ്പണര്‍ പി.കെ. പഞ്ചല്‍ 237 പന്തില്‍ നിന്ന് ഒരു സിക്സും 18 ഫോറും ഉള്‍പ്പെടെ 148 റണ്‍സ് നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഓപ്പണര്‍ ആര്യ ദേശായി 118 പന്തില്‍ ഒരു സിക്സും 11 ഫോറും ഉള്‍പ്പെടെ 73 റണ്‍സ് നേടി. ജെയ്മീത് പട്ടേല്‍ മധ്യ നിരയില്‍ 79 റണ്‍സും നേടിയിരുന്നു. മൂവര്‍ക്കും പുറമേ എം.എ. ഹിന്‍ഗ്രാജിയ 33 റണ്‍സും നേടി കൂടാരം കയറി.
കേരളത്തിനുവേണ്ടി മിന്നും ബൗളിങ് പ്രകടനം കാഴ്ചവെക്കുന്നത് ജലജ് സക്സേനയും ആദിത്യ സര്‍വാത്തെയുമാണ്. ഇരുവരും നാല് വിക്കറ്റുകള്‍ വീതമാണ് നേടിയത്. 71 ഓവര്‍ ചെയ്ത് 14 മെയ്ഡന്‍ അടക്കം 149 റണ്‍സ് വിട്ടുകൊടുത്താണ് ജലജ് വിക്കറ്റുകള്‍ നേടിയത്.
ആദിത്യ 45.4 ഓവറില്‍ ഏഴ് മെയ്ഡന്‍ അടക്കം 111 റണ്‍സ് വിട്ടുകൊടുത്താണ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. താരങ്ങല്‍ക്ക് പുറമെ നിതീഷും ബേസിലും ഓരോ വിക്കറ്റുകളും വീഴ്ത്തി.
നിര്‍ണായക ഘട്ടത്തില്‍ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം കേരളത്തിന് വലിയ പിന്തുണയാണ് നല്‍കിയത്. ജലജിന് പുറമേ നിതീഷ് എം.ഡി, ബേസില്‍ എം.പി, ആദിത്യ സര്‍വാത്തെ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ആദ്യ ഇന്നിങ്സില്‍ കേരളത്തിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് മുഹമ്മദ് അസറുദ്ദീനാണ്. പുറത്താകാതെ 341 പന്തില്‍ നിന്ന് 177 റണ്‍സാണ് താരം കേരളത്തിന് വേണ്ടി സ്‌കോര്‍ ചെയ്തത്. 20 ഫോറും ഒരു സിക്സുമാണ് താരം നേടിയത്.
Content highlight: Kerala Qualified Ranji Trophy Final