കേരളം ഇടതിനൊപ്പം തന്നെ; ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വേ
Kerala News
കേരളം ഇടതിനൊപ്പം തന്നെ; ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th July 2020, 9:38 pm

തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷം അധികാരത്തില്‍ വരുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ സര്‍വേ. ഇടതുപക്ഷത്തിന് 77-83 സീറ്റ് ലഭിക്കുമെന്ന് സര്‍വേ പറയുന്നു. എല്‍.ഡി.എഫിന് 42 ശതമാനം വോട്ട് ലഭിക്കും.

യു.ഡി.എഫിന് 54-60 സീറ്റും 39 ശതമാനം വോട്ടും ലഭിക്കുമെന്നും എന്‍.ഡി.എയ്ക്ക് 3-7 വരെ സീറ്റും 18 ശതമാനം വോട്ടും ലഭിക്കുമെന്നും സര്‍വേ പറയുന്നു.

തെക്കന്‍ കേരളത്തില്‍ എല്‍.ഡി.എഫിന് 41 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്. 20-22 സീറ്റ് എല്‍.ഡി.എഫിന് തെക്കന്‍ കേരളത്തില്‍ നിന്ന് ലഭിക്കും.

ഇവിടെ യു.ഡി.എഫിന് 38 ശതമാനം വോട്ടും 16-18 സീറ്റും ലഭിക്കും.

എന്‍.ഡി.എയ്ക്ക് തെക്കന്‍ കേരളത്തില്‍ 20 ശതമാനം വോട്ടും 1-2 സീറ്റും ലഭിക്കും.

മധ്യകേരളത്തില്‍ യു.ഡി.എഫിന് 42 ശതമാനം വോട്ടു ലഭിക്കുമെന്നാണ് സര്‍വേയില്‍ പറയുന്നത്. 22-24 വരെ സീറ്റ് ലഭിക്കും. എല്‍.ഡിഎഫിന് 39 ശതമാനം വോട്ടും 17-19 സീറ്റും ലഭിക്കും.

എന്‍.ഡി.എയ്ക്ക് 18 ശതമാനം വോട്ടും 0-1 സീറ്റും ലഭിക്കും.

വടക്കന്‍ കേരളത്തില്‍ എല്‍.ഡിഎഫ് 43 ശതമാനം വോട്ടും 40-42 സീറ്റും നേടും. യു.ഡി.എഫ് 39 ശതമാനം വോട്ടും 16-18 സീറ്റും നേടും. എന്‍.ഡി.എയ്ക്ക് 17 ശതമാനം വോട്ടും 2-4 വരെ സീറ്റും ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ