കൊച്ചി: മലമ്പുഴ ഇത്തവണയും എല്‍.ഡി.എഫ് തന്നെ ജയിക്കുമെന്ന് മനോരമ പ്രീ പോള്‍ സര്‍വേ ഫലം. 38. 7 ശതമാനം പേരാണ് എല്‍.ഡി.എഫിന് വിജയ സാധ്യതയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
യു.ഡി.എഫിന് 32. 8 ശതമാനം ലഭിച്ച് രണ്ടാം സ്ഥാനത്ത് എത്തുമെന്നും സര്‍വേ ഫലം പറയുന്നു.
കഴിഞ്ഞ തവണ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമായിരുന്നു മലമ്പുഴ. ഇത്തവണ ബി.ജെ.പി മൂന്നാം സ്ഥാനത്തേക്കെത്തുമെന്നാണ് സര്‍വേ ഫലത്തില്‍ പറയുന്നത്. അതേസമയം കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്കെത്തിയ യു.ഡി.എഫ് നില മെച്ചപ്പെടുത്തുമെന്നാണ് സര്‍വേ ഫലത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
വി.എസ് അച്യുതാനന്ദന്റെ സിറ്റിംഗ് മണ്ഡലമായ മലമ്പുഴയില്‍ ഇത്തവണ മത്സരിക്കുന്നത് എ. പ്രഭാകരനാണ്.
തൃത്താലയില്‍ സിറ്റിംഗ് എം.എല്‍.എയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ വി.ടി ബല്‍റാമിന് നേരിയ മുന്‍തൂക്കമെന്നാണ് സര്‍വേഫലം. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃത്താലയില്‍ പ്രവചനാതീതമാണ് മത്സരമെന്നും സര്‍വേയില്‍ പറയുന്നു.
അതേസമയം ഉറ്റുനോക്കുന്ന പൊന്നാനി മണ്ഡലത്തില്‍ യു.ഡി.എഫ് ജയിക്കുമെന്നാണ് സര്‍വേ ഫലം പറയുന്നത്. തവനൂരില്‍ കെ. ടി ജലീല്‍ തന്നെ ജയിക്കുമെന്നും പുറത്ത് വിട്ട ഫലത്തില്‍ പറയുന്നു.
മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലെ ഫലമാണ് രണ്ടാം ദിവസം പുറത്തുവിടുന്നത്. 27000 പേരില്‍ നിന്നാണ് വി.എം.ആര്‍ വിവിധ മണ്ഡലങ്ങളിലായി അഭിപ്രായം ആരാഞ്ഞത്.
സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും ജയസാധ്യതയാണ് പരിശോധിക്കുന്നത്. ബുധനാഴ്ച വരെ നാലു ദിവസങ്ങളിലായാണ് സര്‍വേ ഫലം പുറത്തുവിടുക.
കോഴിക്കോട് ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളും ചുവക്കുമെന്നാണ് അഭിപ്രായ സര്‍വേയില്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
കാസര്‍ഗോഡ് ജില്ലയില്‍ രണ്ട് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫും രണ്ട് മണ്ഡലങ്ങളില്‍ യു.ഡി.എഫും ഒരു മണ്ഡലത്തില്‍ എന്‍.ഡി.എയും എത്തുമെന്നാണ് സര്‍വേയില്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക