ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത ഭീമ ജ്വല്ലറിയിലേക്ക് ദളിത് മഹാസഭയുടെ പ്രതിഷേധ മാര്‍ച്ച്
Daily News
ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത ഭീമ ജ്വല്ലറിയിലേക്ക് ദളിത് മഹാസഭയുടെ പ്രതിഷേധ മാര്‍ച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th October 2016, 4:02 pm

അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത് കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചതിനെതിരെയാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.


കൊച്ചി: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ഭീമ ജ്വല്ലറിയിലേക്ക് കേരള ദളിത് മഹാസഭയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത് കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ചതിനെതിരെയാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

സുസ്ലോണ്‍ എനര്‍ജി ലിമിറ്റഡ്, വെസ്റ്റഡാഴ്‌സ് ഇന്ത്യ ലിമിറ്റഡ് സര്‍ജന്‍ റിയാലിറ്റി ലിമിറ്റഡ് എന്നീ റിയല്‍ എസ്‌റ്റേറ്റ് കമ്പനിയുമായി ചേര്‍ന്ന് അട്ടപ്പാടിയിലെ ആദിവാസികളില്‍ നിന്നും തട്ടിയെടുത്ത 374.48 ഏക്കര്‍ ഭൂമി തിരികെ നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം.

ഭീമ ജ്വല്ലറി ഗ്രൂപ്പിനു പുറമേ ഏഷ്യന്‍ സ്റ്റാര്‍ കമ്പനി, സിന്തെറ്റ് ഇന്‍ഡസ്ട്രീസ്, പോപ്പികുട, കേരള സ്റ്റീല്‍ അസോസിയേറ്റ്‌സ്, പ്ലാനറ്റ് ലിമിറ്റഡ്, അന്നാ അലൂമിനിയം കമ്പനി, കിറ്റെക്‌സ് ഇന്‍ഡസ്ട്രീസ് എന്നീ സ്ഥാപനങ്ങളും ആദിവാസി ഭൂമി തട്ടിയെടുത്തിട്ടുണ്ടെന്ന് കേരള ദളിത് മഹാസഭ ആരോപിക്കുന്നു. ഇവരുടെ ഉല്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും കെ.ഡി.എം.എസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

പ്രതിഷേധ മാര്‍ച്ചിനു മുന്നോടിയായി ഒക്ടോബര്‍ 16 ഞായറാഴ്ച ഏറണാകുളത്ത് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിട്ടുണ്ട്. സി. അച്യുതമേനോന്‍ ഹാളില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ കേരള ദളിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.എസ് മുരളി ഉദ്ഘാടനം ചെയ്യും.