തിരുവനന്തപുരം: ദിനേനയുള്ള വാര്‍ത്താ സമ്മേളനം പി.ആര്‍ ഏജന്‍സിയുടെ നിര്‍ദേശ പ്രകാരം നടത്തുന്നതാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്നെ ഈ നാടിനറിയാമെന്നും മാധ്യമ പ്രവര്‍ത്തകരെ ആദ്യമായി കാണുന്നയാളുമല്ല താനെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങള്‍( മാധ്യമപ്രവര്‍ത്തകര്‍) കുറച്ചു കാലമായില്ലേ ഈ കൈലും കുത്തി നടക്കുന്നു. ഞാനും കുറച്ചു കാലമായി ഈ കൈലും കുത്തി ഇവിടെ നടക്കുന്നുണ്ട്. നമ്മള്‍ തമ്മില്‍ ഇതാദ്യമായി കാണുകയല്ല. താന്‍ പറയുന്ന കാര്യങ്ങളില്‍ മറ്റാരുടേയെങ്കിലും ഉപദേശം തേടുന്ന ശീലം തനിക്കുണ്ടെന്ന് സാമാന്യബുദ്ധിയുള്ളവരാരും പറയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പരീക്ഷ എഴുതാനാവുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂണ്‍ 26 ന് നടക്കുന്ന പരീക്ഷ യാത്രാ വിലക്കുള്ളതിനാല്‍ ഇവിടെ നിന്ന് എഴുതാനാവില്ല. യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് കത്തിലൂടെ അപേക്ഷിച്ചതായി മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ 5 പേര്‍ക്കും മലപ്പുറം 3 പേര്‍ക്ക്, തൃശൂര്‍ പത്തനംതിട്ട ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളിലായി ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവകരില്‍ മുഴുവനും പുറത്തു നിന്ന് വന്നവരാണ്.ആരുടെയും പരിശോധനാ ഫലം നെഗറ്റീവ് അല്ല. വിദേശത്ത് നിന്ന് വന്ന നാലുപേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന എട്ട് പേര്‍ക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക