Entertainment
കീര്‍ത്തിയും അനാര്‍ക്കലിയും ആദ്യമായി ഒന്നിക്കുന്നു; ജോസ് ആലുക്കാസിന്റെ പരസ്യച്ചിത്രം പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 16, 11:53 am
Wednesday, 16th August 2023, 5:23 pm

ജോസ് ആലുക്കാസിന്റെ പുതിയ പരസ്യത്തില്‍ ഒന്നിച്ചഭിനയിക്കാന്‍ കീര്‍ത്തി സുരേഷും, അനാര്‍ക്കലി മരിക്കാറും. അമിതാഭ് ബച്ചനും മഞ്ജുവാര്യരുമടക്കം അനേകം താരസംഗമങ്ങള്‍ പരസ്യചിത്രങ്ങളിലൂടെ അവതരിപ്പിച്ച സംവിധായകന്‍ വി.എ ശ്രീകുമാറാണ് ഇരുവരേയും ആദ്യമായി സ്‌ക്രീനില്‍ ഒന്നിച്ച് അവതരിപ്പിച്ചിരിക്കുന്നത്.

അനാര്‍ക്കലിയുടെ ആദ്യ പരസ്യചിത്രം കൂടിയാണ് ഇത്. ആത്മസുഹൃത്തുക്കള്‍ ഒരേ ദിവസം വിവാഹിതരാകുന്നതാണ് പരസ്യ ചിത്രത്തിന്റെ പശ്ചാത്തലം. ജോസ് ആലുക്കാസിന്റെ ഏറ്റവും പുതിയ ശുഭമംഗല്യം കളക്ഷന്‍സിലെ ആഭരണങ്ങള്‍ പരസ്യ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമാണ്.

മോഹന്‍ലാലിന്റെ മലക്കോട്ടൈ വാലിബന് ശേഷം മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിച്ചത് ഈ പരസ്യചിത്രത്തിനാണ്. ഗപ്പി, തല്ലുമാല, സുലൈഖ മന്‍സില്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് സംഗീതം ചെയ്ത വിഷ്ണു വിജയാണ് സംഗീതസംവിധാനം. പ്രസന്ന മാസ്റ്ററാണ് കൊറിയോഗ്രഫി.

‘ഇന്ത്യയുടെ നാനാത്വത്തിലേയ്ക്കും സാംസ്‌കാരിക വൈവിധ്യങ്ങളിലേയ്ക്കുമുള്ള യാത്രയാണിത്. ആചാരങ്ങളും ആടയാഭരണങ്ങളും വ്യത്യസ്തമായിരിക്കുമ്പോഴും ഒരേ വൈകാരികതയാണ് ഇന്ത്യയാകെ വിവാഹത്തോട്. കുടുംബ ബന്ധങ്ങളുടെ വൈകാരിക അടിത്തറയാണ് രാജ്യത്തിന്റേത്’, സംവിധായകന്‍ വി.എ ശ്രീകുമാര്‍ പരസ്യത്തെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചു.

നടന്‍ മാധവനും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിച്ചതും ജോസ് ആലുക്കാസിനായി വി.എ ശ്രീകുമാര്‍ ഒരുക്കിയ പരസ്യത്തിലൂടെയാണ്.

CONTENT HIGHLIGHTS: Keerti and Anarkali come together for the first time; Jose Alukas’ commercial is out