D' Election 2019
വോട്ടര്‍മാര്‍ ശ്രദ്ധിച്ചോളൂ, ഗൗരി ലങ്കേഷ് വധത്തെ ന്യായീകരിച്ചയാളും അയാളുടെ പാര്‍ട്ടിയും വോട്ട് തേടി വരുന്നുണ്ട്, : കവിതാ ലങ്കേഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Mar 30, 12:08 pm
Saturday, 30th March 2019, 5:38 pm

ബംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്കായി വോട്ട് തേടി വരുന്നത് ഗൗരി ലങ്കേഷ് വധത്തെ പിന്തുണച്ചവരെന്ന് സഹോദരി കവിതാ ലങ്കേഷ്. ബംഗളൂരു സൗത്തില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന തേജസ്വി സൂര്യ ഗൗരി ലങ്കേഷിന്റെ കൊലയാളികളെ പിന്തുണച്ചയാളാണെന്ന് കവിത ഓര്‍മ്മപ്പെടുത്തി.

ട്വിറ്ററിലായിരുന്നു കവിതാ ലങ്കേഷിന്റെ പ്രതികരണം.

ALSO READ: ഏഴ് വയസുകാരനെതിരായ ആക്രമണം; കുട്ടി ലൈംഗികപീഡനത്തിനിരയായെന്ന് പൊലീസ്

“എന്റെ സഹോദരിയുടെ കൊലയാളികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചയാളാണിത്. അയാളും അയാളുടെ പാര്‍ട്ടിയും ഉടന്‍ നിങ്ങളുടെ വീട്ടിലേക്ക് വരും. വോട്ട് ചെയ്യുന്നതിന് മുന്‍പ് ചിന്തിക്കൂ”.

നേരത്തെ ഗൗരി ലങ്കേഷ് വധക്കേസ്സില്‍ അറസ്റ്റിലായ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരെ ന്യായീകരിച്ച് തേജസ്വി സൂര്യ രംഗത്തെത്തിയിരുന്നു.

ALSO READ: ഗോരഖ്പൂരിലും കാണ്‍പൂരിലും എസ്.പി സ്ഥാനാര്‍ത്ഥികളായി നിഷാദ് സമുദായംഗങ്ങള്‍; നടപടി നിഷാദ് പാര്‍ട്ടിയുടെ നീക്കം തടയാന്‍

2017 സെപ്റ്റംബര്‍ അഞ്ചിന് രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നിലാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. സംഘപരിവാറിന്റെ തീവ്രഹിന്ദുത്വ നിലപാടുകളുടെ നിരന്തര വിമര്‍ശകയായിരുന്നു ഗൗരി ലങ്കേഷ്