മുംബൈ: ബോളിവുഡിലെ കൂടുതല്‍ അഭിനേതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നു. ഏറ്റവുമൊടുവില്‍ കത്രീന കൈഫിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കത്രീന തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വിവരം പങ്കുവെച്ചത്.
‘എനിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുകയാണ്. അറിഞ്ഞയുടന്‍ തന്നെ ഞാന്‍ ഐസൊലേഷന്‍ നടപടികള്‍ സ്വീകരിച്ചു. ഇപ്പോള്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ്.
ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമുള്ള എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടണ്ട്. ഞാനുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരും എത്രയും വേഗം പരിശോധന നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്,’ കത്രീന കൈഫിന്റെ പോസ്റ്റില്‍ പറയുന്നു.
നേരത്തെ അക്ഷയ് കുമാറിനും ആമിര്‍ ഖാനും മാധവനും വിക്കി കൗശലിനുമടക്കം നിരവധി പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ‘രാമസേതു’ സെറ്റിലെ 45 പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു.
ചിത്രീകരണത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ സെറ്റിലുള്ളവര്‍ക്കെല്ലാം കൊവിഡ് ടെസ്റ്റുകള്‍ നടത്തിയിരുന്നതാണ്. എന്നാല്‍ പിന്നീട് അക്ഷയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സെറ്റിലുള്ള 100 പേരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു.
ഇതില്‍ നിന്നാണ് 45 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി തെളിഞ്ഞത്. ഇതോടെ രാമസേതുവിന്റെ ഷൂട്ടിംഗ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക