Daily News
രാജ്യത്തെ ഏറ്റവും മലിനമായ നഗരം സ്വച്ഛ് ഭാരതിനുവേണ്ടി മുറവിളി കൂട്ടുന്ന മോദിയുടെ മണ്ഡലത്തില്‍: കാശിയിലെ വായു ദല്‍ഹിയിലേക്കാള്‍ മലിനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Nov 13, 03:37 am
Monday, 13th November 2017, 9:07 am

വാരണാസി: ദല്‍ഹിയ്ക്കും ലക്‌നൗക്കും പിന്നാലെ വാരാണസി പുകമഞ്ഞ് ഭീഷണി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയിലെ സുബഹി ബനാറസ് ഏറ്റവുമധികം മലിനീകരണമുള്ള 42 നഗരങ്ങളുടെ ലിസ്റ്റില്‍ ഇടംനേടി.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ഈ തീര്‍ത്ഥാടന നഗരത്തിന്റെ വായു ഗല്‍ഹിയേക്കാള്‍ മലിനപ്പെട്ടിരിക്കുകയാണ്. എയര്‍ ക്വാളിറ്റി ഇന്‍ഡെക്സ് പ്രകാരം 491 വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. ദല്‍ഹിയില്‍ വെള്ളിയാഴ്ച രേഖപ്പെടുത്തിയത് എ.ക്യു.ആര്‍ 468 ആണ്.

പ്രധാന മലിനീകാരിയായ പി.എം2.5 ന്റെ സാന്ദ്രത സുരക്ഷിത പരിധിയിലേക്കാള്‍ എട്ടുമടങ്ങ് അധികമാണ്. നിലവിലെ വായുമലിനീകരണം ആരോഗ്യവാന്മാരായ ആളുകളെ ബാധിക്കും. ഒപ്പം എന്തെങ്കിലും തരത്തിലുള്ള രോഗികളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനുമുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.


Also Read: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ മുല്ലശേരിയില്‍ സംഘ പരിവാറിന്റെ അഴിഞ്ഞാട്ടം; അക്രമം പൊലീസിനു നേരേയും, വീഡിയോ


അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞതോടെയാണ് പുകമഞ്ഞ് രൂപപ്പെടാന്‍ തുടങ്ങിയതെന്നാണ് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രഫ ബി.ഡി ത്രിപതി പറയുന്നു. ഊഷ്മാവ് ഇനിയും കുറഞ്ഞാല്‍ നിലവിലെ സ്ഥിതി തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.

സ്വച്ഛ് ഭാരതിനുവേണ്ടി മുറവിളി കൂട്ടുന്ന പ്രധാനമന്ത്രിയുടെ മണ്ഡലത്തിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് കാശി. ഗംഗ പുനരുദ്ധാരണപദ്ധതികള്‍ ഉദ്ഘാടനം ചെയ്യപ്പെട്ട നഗരമെന്ന ഖ്യാതിയും ഈ നഗരത്തിനുണ്ട്.