കാസര്‍ഗോഡ് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍; വിലക്ക് ലംഘിച്ച പ്രവാസിയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടും
Kerala
കാസര്‍ഗോഡ് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍; വിലക്ക് ലംഘിച്ച പ്രവാസിയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th March 2020, 12:29 pm

കാസര്‍ഗോഡ്: കാസര്‍ഗോഡ് നിലവില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇല്ലെന്നും എന്നാല്‍ വിലക്ക് ലംഘിച്ച് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍.

വിലക്ക് ലംഘിച്ച പ്രവാസിയുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ ബേക്കറികള്‍ തുറക്കണം. പാനീയങ്ങള്‍ വില്‍ക്കരുത്. മത്സ്യ-മാംസ വില്‍പ്പന അനുവദിക്കുമെന്നും എന്നാല്‍ ഇവിടെയൊക്കെ ആളുകള്‍ കൂടിയാല്‍ കട അടപ്പിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ഓടിപ്പിടച്ച് ആളുകള്‍ കടകളില്‍ വരണമെന്നില്ല. എല്ലാവര്‍ക്കും കിട്ടേണ്ട സാധനങ്ങള്‍ ഇവിടെയുണ്ട്. ഒരു തരത്തിലുള്ള ഭക്ഷ്യക്ഷാമവും നിലവില്‍ ജില്ലയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കാനായി കാസര്‍ഗോഡെ 10 പ്രധാന പൊലീസ് സ്റ്റേഷഷനുകളുടെ ചുമതല ഡി.വൈ.എസ്.പിമാര്‍ക്ക് നല്‍കിയെന്ന് ജില്ലാ പൊലീസ് മേധാവി പി.എസ് ബാബുവും പറഞ്ഞു. ആളുകള്‍ അവശ്യസാധനങ്ങള്‍ വാങ്ങുമ്പോള്‍ നാലു ദിവസത്തേക്ക് വാങ്ങാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ