കോഴിക്കോട്: ദുല്‍ഖര്‍ സല്‍മാന്‍ നായക വേഷത്തില്‍ എത്തുന്ന ആദ്യ ബോളിവുഡ് ചിത്രം കാര്‍വാന്‍ ഓഗസ്റ്റ് 3 ന് തന്നെ റിലീസ് ചെയ്യും. ദുല്‍ഖര്‍ തന്നെയാണ് ചിത്രത്തിന്റെ പ്രദര്‍ശനം മാറ്റിയിട്ടില്ലെന്ന് അറിയിച്ചത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
കോപ്പിയടി ആരോപിച്ച് ചിത്രത്തിന്റെ പ്രദര്‍ശനം കോടതി തടഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതോടെയാണ് റിലീസ് മാറ്റിയിട്ടില്ലെന്ന് അറിയിപ്പുമായി ദുല്‍ഖര്‍ രംഗത്ത് വന്നത്.
“മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ക്ക് വിപരീതമായി കാര്‍വാന്‍ കേരളത്തിലുടനീളം റിലീസ് ചെയ്യുന്നു. ഓഗസ്റ്റ് മൂന്നിന് തിയ്യറ്ററുകളില്‍ തന്നെ പോയി ചിത്രം കാണൂ”. ദുല്‍ഖര്‍ കുറിച്ചു,
ഏദന്‍ എന്ന മലയാള ചിത്രത്തിന്റെ പകര്‍പ്പാണ് കാര്‍വാന്‍ എന്നാരോപിച്ച് സംവിധായകന്‍ സഞ്ജു സുരേന്ദ്രന്റെ ഹര്‍ജിയിലാണ് പ്രദര്‍ശനം കോടതി തടഞ്ഞതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍
ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍ക്കര്‍ എന്നിവരാണ് കര്‍വാനില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ചിരിക്കുന്നത്. ആകാശ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രം റോണി സ്‌ക്രൂവാലയാണ് നിര്‍മ്മിക്കുന്നത്.
#karwaan releases in the GCC & Middle East today !!! Do catch the film and let me know your feedback ! Love always !! pic.twitter.com/upcvSGLGn9
— dulquer salmaan (@dulQuer) August 2, 2018