“ആ ദിവസം ഞങ്ങള്‍ കുട്ടികളെയൊക്കെ വീട്ടില്‍നിന്ന് ദൂരേക്ക് പറഞ്ഞുവിട്ടു. ഉപ്പുപ്പയുടെ ചൂരല്‍വടി ആകാശത്തില്‍ വട്ടംകറങ്ങി. തവിട്ടുനിറമുള്ള പശുവിനെ പറമ്പിലെ തെങ്ങില്‍ കുറുക്കി കെട്ടിയിട്ടിരിക്കുന്നു. കഴുത്ത് തെങ്ങിന്റെ തടിയില്‍നിന്ന് അനക്കാന്‍ കഴിയാത്തവിധം നുകത്തില്‍ കെട്ടിയപോലെ പശുനിന്നു. മുതിര്‍ന്നവര്‍ കാണാതെ ഓലകുത്തി മറച്ച വേലിയുടെ വിടവിലൂടെ ഞങ്ങള്‍ ആ രംഗം കണ്ടു.” കണ്‍മുനയില്‍….കെ.എ. സൈഫുദ്ദീന്‍
| കണ്‍മുന | കെ.എ. സൈഫുദ്ദീന്‍ |
“പിന്നെപ്പിന്നെ വാണിയന്റെ കാളയെ തിരക്കി ആരും വരാതായി. ഒരിക്കല്‍ തിരക്കിവന്നിട്ടും ചെല്ലാന്‍ പറ്റാതിരുന്ന വീടുകളുടെ മുന്നില്‍ വാണിയനും കാളയും വന്നുനിന്ന് സങ്കടത്തോടെ മടങ്ങിപ്പോയി. പറമ്പുകളില്‍ കെട്ടിയിരുന്ന പശുക്കളെ നോക്കി കുതിച്ച കാളയെ വാണിയന്‍ മൂക്കു കയറില്‍ പിടിച്ച് ബ്രേക്കിട്ട് നിര്‍ത്തി.“
ഏതാനും വര്‍ഷം മുമ്പ് കുടുംബവീടിന്റെ അടുക്കള പൊളിച്ച് പണിയുംവരെ അതിന്റെ ചുമരില്‍ കരികൊണ്ട് എഴുതിയ ഒരു വാചകം മായാതെ കിടന്നു. “പശുവിനെ ചേര്‍പ്പിച്ചത് മേടം 21ന്” എന്ന കരിക്കട്ടകുറിപ്പ് എഴുതിവെച്ച ദിവസം ഞങ്ങള്‍ കുട്ടികളായിരുന്നു. എങ്കിലും ആ ദിവസം ഇപ്പോഴുമുണ്ട് ഓര്‍മയില്‍.
ഒട്ടേറെ അംഗങ്ങള്‍ ഞെരുങ്ങിപ്പാര്‍ത്ത ഞങ്ങളുടെ ചെറിയ വീട്ടില്‍നിന്ന് അല്‍പം വിട്ടായിരുന്നു തൊഴുത്ത്. അതിനു മുന്നിലായി ആമസോണിലെ ആദിവാസി കുടില് പോലെ തോന്നിക്കുന്ന കച്ചിത്തുറു (വൈക്കോല്‍ കൂന).
ആ ദിവസം ഞങ്ങള്‍ കുട്ടികളെയൊക്കെ വീട്ടില്‍നിന്ന് ദൂരേക്ക് പറഞ്ഞുവിട്ടു. ഉപ്പുപ്പയുടെ ചൂരല്‍വടി ആകാശത്തില്‍ വട്ടംകറങ്ങി. തവിട്ടുനിറമുള്ള പശുവിനെ പറമ്പിലെ തെങ്ങില്‍ കുറുക്കി കെട്ടിയിട്ടിരിക്കുന്നു. കഴുത്ത് തെങ്ങിന്റെ തടിയില്‍നിന്ന് അനക്കാന്‍ കഴിയാത്തവിധം നുകത്തില്‍ കെട്ടിയപോലെ പശുനിന്നു. മുതിര്‍ന്നവര്‍ കാണാതെ ഓലകുത്തി മറച്ച വേലിയുടെ വിടവിലൂടെ ഞങ്ങള്‍ ആ രംഗം കണ്ടു.
ഇടവേലിയുടെ നടുവിലെ പാതിയില്‍ പ്രത്യേകമായി ഉണ്ടാക്കിയ വാതില്‍ കടന്ന് ഒരു കൂറ്റന്‍ കാള മുക്രയിട്ട് കയറിവന്നു. മൂക്ക് കയറിന്റെ അറ്റത്ത് തലയില്‍ തോര്‍ത്ത് കെട്ടി ഷര്‍ട്ടിടാത്ത ഉടലുമായി വാണിയനുമുണ്ടായിരുന്നു. ഉപ്പുപ്പ കൊടുത്ത പത്ത് രൂപ നോട്ട് തലയില്‍ കെട്ടിയ തോര്‍ത്തിന്റെ തെറുപ്പില്‍ തിരുകി അയാള്‍ കാളയുമായി പശുവിനടുത്തേക്ക് ചെന്നു. അത് കണ്ട് അമ്പരന്ന് നിന്ന പശുവിന്റെ മേല്‍ കാളക്കൂറ്റന്റെ പരാക്രമങ്ങള്‍ ഒളിഞ്ഞുനോക്കിയ ഞങ്ങളെ ഉപ്പുപ്പ കണ്ടുപിടിച്ച് പിന്നാലെ വടിയുമായി പാഞ്ഞുവന്നു. അന്ന് കരികൊണ്ട് അടുക്കള ചുമരിന്റെ കൈയത്തൊത്ത ഉയരത്തില്‍ ഉപ്പുപ്പ എഴുതിവെച്ച മേടമാസക്കണക്ക് ഉപ്പുപ്പ മരിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ ചുമരില്‍ മായാതെ കിടന്നു.
മറ്റൊരു ഇണചേരല്‍ നാള്‍ കുറിക്കാന്‍ ഞങ്ങളുടെ വീട്ടില്‍ പിന്നെ പശുവോ തൊഴുത്തോ ഉണ്ടായില്ല. തുറുവും തൊഴുത്തും പോയിട്ടും പശുവുണ്ടായിരുന്നു എന്നതിന് തെളിവായി ആ കരിയെഴുത്ത് ചുമരിലിരുന്ന് സാക്ഷ്യം പറഞ്ഞു. കൊച്ചാപ്പ അടുക്കള പുതുക്കി പണിയുന്നതുവരെ ആ ഓര്‍മ ശേഷിച്ചു.
സിന്ധിയും സ്വിസ് ബ്രൗണും ജഴ്‌സിയും ലിറ്ററുകണക്കിന് പാല്‍ ചുരത്തിത്തുടങ്ങിയപ്പോള്‍ പരുത്തിപ്പിണ്ണാക്കിനും കപ്പലണ്ടിപ്പിണ്ണാക്കിനും പകരം കടകളില്‍ ഓ.കെ കാലിത്തീറ്റയുടെ പെല്ലറ്റുകള്‍ നിറഞ്ഞ ചാക്കുകള്‍ അട്ടിയട്ടിയായി വന്നിറങ്ങി. സൂര്യനുണരുന്നതിന് മുമ്പ് സൈക്കിളെടുത്ത് തൊഴുത്തുകള്‍ തോറും കയറിയിറങ്ങിയ കറവക്കാര്‍ നിറഞ്ഞുതൂങ്ങിയ പശുക്കളുടെ അകിടുകളില്‍നിന്ന് കറന്നുതീര്‍ന്ന് അടുത്ത തൊഴുത്തുകളിലേക്ക് പോകാനാവാതെ വലഞ്ഞു. രാവിലെ ചായക്കടകളിലേക്ക് തൂക്കുപാത്രങ്ങളില്‍ പാലുമായി പോയിരുന്ന പശുവളര്‍ത്തുകാര്‍ വെളുപ്പാന്‍കാലങ്ങളില്‍ വലിയ പാത്രങ്ങളില്‍ പാല്‍ കറന്ന് സഹകരണ സംഘങ്ങളുടെ വാഹനങ്ങള്‍ക്കായി കവലകളില്‍ കാത്തുനിന്നു.
വാണിയന്‍ വിശ്വന്റെ മകന്‍ അനന്തകൃഷ്ണന്‍ എന്റെ ക്ലാസ്‌മേറ്റ് ആണ്. അനന്തനെക്കാള്‍ ആ കാളയെ അച്ഛന്‍ ലാളിച്ചുവളര്‍ത്തി. തേങ്ങയും ശര്‍ക്കരയും ഉരുളയാക്കി കാളയുടെ വായിലേക്ക് അനന്തന്റെ അച്ഛന്‍ വെച്ചുകൊടുക്കുന്നത് കാണാന്‍ അമ്പലത്തിനടുത്തുള്ള അവരുടെ വീട്ടില്‍ ഞങ്ങള്‍ പള്ളിക്കൂടത്തിലെ ഇടനേരങ്ങളില്‍ പോയി നില്‍ക്കാറുണ്ടായിരുന്നു.
നല്ല കറുത്തുകൊഴുത്ത കാളയെ ദിവസവും നല്ലെണ്ണ തേച്ച് കുളിപ്പിച്ചു. വഴിയരികിലെ കടക്കാര്‍ സൗജന്യമായി കൊടുക്കുന്ന ശര്‍ക്കര കാളയുടെ വായിലേക്ക് തിരുകി കൊടുക്കുന്നത് സ്‌കൂള്‍ വിട്ടുവരുന്ന കുട്ടികള്‍ക്ക് രസകരമായ കാഴ്ചയായിരുന്നു. എന്നും ഏതെങ്കിലുമൊരു വീട്ടില്‍ കാളയത്തെിയിരുന്നുവെന്ന് അനന്തന്‍ ഞങ്ങളോട് പറഞ്ഞു. അന്ന് മിക്ക വീടുകളിലും പശുവും തൊഴുത്തും വൈക്കോല്‍ തുറുവുമുണ്ടായിരുന്നു.
അങ്ങനെയിരിക്കെ പള്ളിക്കൂടത്തിലേക്ക് പോകുന്ന വഴിയരികിലെ ഒറ്റപ്പെട്ട കടയുടെ ഒഴിഞ്ഞുകിടന്ന മുറിയുടെ മുന്നില്‍ ഒരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. “കൃത്രിമ ബീജസങ്കലന കേന്ദ്രം” എന്ന ആ എഴുത്ത് ഏറെ കഷ്ടപ്പെട്ടാണ് വായിച്ചെടുത്തത്. അതിനു മുന്നിലൂടെ കടന്നുപോയപ്പോഴൊക്കെ വാണിയന്‍ വിശ്വന്‍ ആ ബോര്‍ഡിലേക്ക് ചെകുത്താനെ കണ്ടപോലെ തുറിച്ചുനോക്കി.
“കുത്തിവെച്ചാലൊന്നും ശരിയാവത്തില്ല കേട്ടാ..” എന്ന് ഓണാട്ടുകര മൊഴിയില്‍ കണ്ടവരോടൊക്കെ അയാള്‍ പറഞ്ഞുനടന്നു. പിന്നെപ്പിന്നെ വാണിയന്റെ കാളയെ തിരക്കി ആരും വരാതായി. ഒരിക്കല്‍ തിരക്കിവന്നിട്ടും ചെല്ലാന്‍ പറ്റാതിരുന്ന വീടുകളുടെ മുന്നില്‍ വാണിയനും കാളയും വന്നുനിന്ന് സങ്കടത്തോടെ മടങ്ങിപ്പോയി. പറമ്പുകളില്‍ കെട്ടിയിരുന്ന പശുക്കളെ നോക്കി കുതിച്ച കാളയെ വാണിയന്‍ മൂക്കു കയറില്‍ പിടിച്ച് ബ്രേക്കിട്ട് നിര്‍ത്തി.
ഒരുനാള്‍ വടക്കുനിന്ന് വന്ന ഒരാള്‍ കാളയെ വാങ്ങിക്കൊണ്ടുപോയി എന്നാണ് കേട്ടത്. പിന്നീട് അനന്തന്റെ അച്ഛന്‍ പപ്പടം ഉണ്ടാക്കുന്ന ജോലിയിലേക്ക് തിരിഞ്ഞു. കാലങ്ങള്‍ പിന്നെയും കഴിഞ്ഞപ്പോള്‍ ആ ബോര്‍ഡിന്റെ അര്‍ത്ഥഭേദങ്ങളെക്കുറിച്ച് കൂടുതല്‍ ബോധ്യമായി. രാജ്യമെങ്ങും പാലുല്‍പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു കൃത്രിമ ബീജസങ്കലന കേന്ദ്രങ്ങള്‍ എമ്പാടും ആരംഭിച്ചത്. ലോകബാങ്കിന്റെയും വിദേശരാജ്യങ്ങളുടെയുമൊക്കെ സാമ്പത്തിക സഹായത്തോടെ ധവള വിപ്‌ളവം പാല്‍ചുരത്തിയപ്പോള്‍ ഞങ്ങളുടേത് പോലെ മറ്റ് നാടുകളിലും വാണിയന്റെ കാളകള്‍ വിരഹരതിക്കാരായി മാറി. വംശശുദ്ധി പരിപോഷിപ്പിക്കാനായി വരിയുടക്കപ്പെട്ട കാളകളുടെ അടിച്ചമര്‍ത്തപ്പെട്ട കാമനകള്‍ ഇറച്ചിവെട്ടുകാരന്റെ ആലകളില്‍ ശിരസ്സറ്റുവീണു.
സിന്ധിയും സ്വിസ് ബ്രൗണും ജഴ്‌സിയും ലിറ്ററുകണക്കിന് പാല്‍ ചുരത്തിത്തുടങ്ങിയപ്പോള്‍ പരുത്തിപ്പിണ്ണാക്കിനും കപ്പലണ്ടിപ്പിണ്ണാക്കിനും പകരം കടകളില്‍ ഓ.കെ കാലിത്തീറ്റയുടെ പെല്ലറ്റുകള്‍ നിറഞ്ഞ ചാക്കുകള്‍ അട്ടിയട്ടിയായി വന്നിറങ്ങി. സൂര്യനുണരുന്നതിന് മുമ്പ് സൈക്കിളെടുത്ത് തൊഴുത്തുകള്‍ തോറും കയറിയിറങ്ങിയ കറവക്കാര്‍ നിറഞ്ഞുതൂങ്ങിയ പശുക്കളുടെ അകിടുകളില്‍നിന്ന് കറന്നുതീര്‍ന്ന് അടുത്ത തൊഴുത്തുകളിലേക്ക് പോകാനാവാതെ വലഞ്ഞു. രാവിലെ ചായക്കടകളിലേക്ക് തൂക്കുപാത്രങ്ങളില്‍ പാലുമായി പോയിരുന്ന പശുവളര്‍ത്തുകാര്‍ വെളുപ്പാന്‍കാലങ്ങളില്‍ വലിയ പാത്രങ്ങളില്‍ പാല്‍ കറന്ന് സഹകരണ സംഘങ്ങളുടെ വാഹനങ്ങള്‍ക്കായി കവലകളില്‍ കാത്തുനിന്നു.
അടുത്ത പേജില്‍ തുടരുന്നു
ആദ്യത്തെ കുറച്ചുനാളുകള്‍ക്കുശേഷം കണക്കുകൂട്ടിയ പലര്‍ക്കും മനസ്സിലായി പഴത്തൊലി തിന്ന് ശീലിച്ച പഴയ പശുക്കളായിരുന്നു ഇതിലും ലാഭം എന്ന്. വീട്ടില്‍ ബാക്കിയാവുന്നതും കുറച്ച് കപ്പലണ്ടിപ്പിണ്ണാക്കും പറമ്പിലെ പുല്ലും മാത്രമേ ചെലവുണ്ടായിരുന്നുള്ളുവെങ്കില്‍ തൊഴുത്തുനിറഞ്ഞ പുതിയ കാമധേനുക്കള്‍ ഓരോ വീടിന്റെയും ബജറ്റുകള്‍ കട്ടുമുടിച്ചു.അങ്ങനെയാണ് തൊഴുത്തുകള്‍ തേങ്ങാക്കൂടുകളും വിറകുപുരകളും സൈക്കിള്‍ ഷെഡ്ഡുകളുമായി മാറിയയത്.
കൂടുതല്‍ പാല്‍ കിട്ടാന്‍ മുന്തിയ ഇനങ്ങളത്തെന്നെ ചിലര്‍ പുറത്തുനിന്ന് കൊണ്ടുവന്നു. മെലിഞ്ഞുണങ്ങിയ പഴയ നാട്ടുപശുക്കളുടെ സ്ഥാനത്ത് കൂറ്റന്‍ പശുക്കള്‍ വന്നപ്പോള്‍ തൊഴുത്തുകള്‍ പലരും പുതുക്കിപണിതു. പശുവിനെ വളര്‍ത്തിയിരുന്നവര്‍ സമീപ വീടുകളില്‍ ഒരു പഴയ കലമോ ബക്കറ്റോ വെക്കുന്നതായിരുന്നു പഴയ രീതി. ആ വീടുകളിലെ അരി കഴുകിയ കാടിയും കഞ്ഞിവെള്ളവും പഴത്തൊലിയും പഴഞ്ചോറുമൊക്കെ ഈ പാത്രങ്ങളില്‍ ശേഖരിച്ച് പശുക്കളുടെ പശിയടക്കിയിരുന്നു. പറമ്പുകളില്‍ പുല്ലരിയാന്‍ പോകുന്ന ജോലി കുട്ടികള്‍ക്ക് വീട്ടുകാര്‍ കല്‍പ്പിച്ചുനല്‍കി.
പക്ഷേ, പുതിയ അതിഥികള്‍ ഉച്ഛിഷ്ടം ഭക്ഷിക്കുന്നവര്‍ ആയിരുന്നില്ല. അവര്‍ക്ക് പ്രത്യേകം തീറ്റകള്‍ തന്നെ ഒരുക്കിക്കൊടുക്കേണ്ടിവന്നു. ഓരോ ദിവസവും കാലിത്തീറ്റയ്ക്ക് വില കൂടി. തീറ്റ കുറഞ്ഞപ്പോള്‍ പാല്‍ ചുരത്തുന്ന അളവും കുറഞ്ഞു. തൂത്ത് തടവി അരുമയോടെ വീട്ടിലെ ചോറും കഞ്ഞിയും കൊടുത്തു വളര്‍ത്തിയിരുന്ന അരുമകള്‍ക്ക് പകരം തൊഴുത്തുകയറിയ പാല്‍ ചുരത്തുന്ന യന്ത്രങ്ങള്‍ വിശന്ന് മുട്ടി അമറിവിളിച്ചപ്പോള്‍ ഓരോ പശു വളര്‍ത്തുകാരന്റെയും ഉറക്കം നഷ്ടമായി.
ആദ്യത്തെ കുറച്ചുനാളുകള്‍ക്കുശേഷം കണക്കുകൂട്ടിയ പലര്‍ക്കും മനസ്സിലായി പഴത്തൊലി തിന്ന് ശീലിച്ച പഴയ പശുക്കളായിരുന്നു ഇതിലും ലാഭം എന്ന്. വീട്ടില്‍ ബാക്കിയാവുന്നതും കുറച്ച് കപ്പലണ്ടിപ്പിണ്ണാക്കും പറമ്പിലെ പുല്ലും മാത്രമേ ചെലവുണ്ടായിരുന്നുള്ളുവെങ്കില്‍ തൊഴുത്തുനിറഞ്ഞ പുതിയ കാമധേനുക്കള്‍ ഓരോ വീടിന്റെയും ബജറ്റുകള്‍ കട്ടുമുടിച്ചു.അങ്ങനെയാണ് തൊഴുത്തുകള്‍ തേങ്ങാക്കൂടുകളും വിറകുപുരകളും സൈക്കിള്‍ ഷെഡ്ഡുകളുമായി മാറിയയത്.
ഇപ്പോള്‍ ഞങ്ങളുടെ നാട്ടില്‍ പശുവിനെ വളര്‍ത്തുന്ന വീടുകള്‍ വിരലിലെണ്ണാവുന്നത്രയേ ഉള്ളു. പണ്ടൊരിക്കല്‍ ഈ വഴികളിലൂടെ ചാണകം ചവിട്ടാതെ നടന്നുപോകാന്‍ പാടുപെട്ടിരുന്നു എന്ന് പറഞ്ഞാല്‍ പെരുംനുണയാണെന്ന് വിളിച്ചുപറഞ്ഞേക്കാം പുതിയ പിളേളര്‍.
ഞങ്ങളുടെ കടപ്പുറത്ത് ഉണങ്ങിയ കുഞ്ഞന്‍മത്തിയും നെത്തോലിയും കൊഴുവയും ചൂടയുമെല്ലാം ചാക്കില്‍ കയറ്റിക്കൊണ്ടുപോകാന്‍ തമിഴ്‌നാട്ടില്‍നിന്ന് ലോറികള്‍ എത്തി. തമിഴ്‌നാട്ടിലെ വമ്പന്‍ കോഴി കാലിത്തീറ്റ ഫാക്ടറികളിലേക്കാണ് ആ മീനുകള്‍ കയറിപ്പോയിരുന്നത്. അത് തിരികെ കാലിത്തീറ്റയും കോഴിത്തീറ്റയുമായി കേരളത്തിലേക്ക് തന്നെ തിരിച്ചുവന്നു. സസ്യഭുക്കായ പശുവിനെ മാംസഭുക്കാക്കിയാണ് പാലുല്‍പാദനം കൂട്ടിയിരുന്നത് എന്നതായിരുന്നു ഇതിന്റെ രസതന്ത്രം.
പശുവിനെ വളര്‍ത്തിയിരുന്ന ചിലരെങ്കിലും ജീവനോപാധിയായി തെരഞ്ഞെടുത്തത് വിചിത്രമായ മറ്റൊരു വഴിയായിരുന്നു. ഉണക്കമീനിന്റെ ബിസിനസിലേക്കാണ് അവര്‍ ചുവടുമാറിയത്. ചെറുമത്സ്യങ്ങള്‍ ധാരാളമായി കയറുന്ന കാലങ്ങളില്‍ കടല്‍പ്പുറത്തെ കരിമണലില്‍ മീനുകള്‍ ഉണക്കാനിട്ടു. ചാറ്റല്‍ മഴയുള്ളപ്പോള്‍ അത് കെട്ടുനാറി വീടുകളില്‍ പോലും ഇരിക്കപ്പൊറുതി ഇല്ലാതാക്കി. ചായക്കടകളിലും കല്ല്യാണ വീടുകളിലും അടുക്കളകളിലും ഈച്ചയുടെ മാമാങ്കമായിരുന്നു ആ സമയങ്ങളില്‍.
ഞങ്ങളുടെ കടപ്പുറത്ത് ഉണങ്ങിയ കുഞ്ഞന്‍മത്തിയും നെത്തോലിയും കൊഴുവയും ചൂടയുമെല്ലാം ചാക്കില്‍ കയറ്റിക്കൊണ്ടുപോകാന്‍ തമിഴ്‌നാട്ടില്‍നിന്ന് ലോറികള്‍ എത്തി. തമിഴ്‌നാട്ടിലെ വമ്പന്‍ കോഴി കാലിത്തീറ്റ ഫാക്ടറികളിലേക്കാണ് ആ മീനുകള്‍ കയറിപ്പോയിരുന്നത്. അത് തിരികെ കാലിത്തീറ്റയും കോഴിത്തീറ്റയുമായി കേരളത്തിലേക്ക് തന്നെ തിരിച്ചുവന്നു. സസ്യഭുക്കായ പശുവിനെ മാംസഭുക്കാക്കിയാണ് പാലുല്‍പാദനം കൂട്ടിയിരുന്നത് എന്നതായിരുന്നു ഇതിന്റെ രസതന്ത്രം.
ഇത് ഞങ്ങളുടെ നാടിന്റെ മാത്രം കഥയല്ല, കേരളത്തിലെ ഏതൊരു നാടും ഇതില്‍നിന്ന് വ്യത്യസ്തമല്ലായിരിക്കില്ല. പി. സായിനാഥിന്റെ “എല്ലാവരും ഒരു നല്ല വരള്‍ച്ചയെ ഇഷ്ടപ്പെടുന്നു” (Everybody Loves a Good Drought) എന്ന പുസ്തകം വായിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പുമുതല്‍ നമ്മുടെ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രൂരമായ വംശഹത്യയെക്കുറിച്ച് കൂടുതല്‍ ബോധ്യമായി. ഒറീസയിലെ കലഹന്തി ജില്ലയിലെ സവിശേഷ ഇനമായ ഖരിയാര്‍ കാളകള്‍ എങ്ങനെ ഇല്ലാതായി എന്ന ഞെട്ടിക്കുന്ന വിവരം സായിനാഥ് പറയുന്നുണ്ട്.
പശുക്കളെ മാതാവായി ആദരിക്കുന്ന ഒരു രാജ്യം വര്‍ഷങ്ങള്‍ക്കുമുമ്പേ അവയ്ക്ക് പ്രകൃതി കല്‍പ്പിച്ച ലൈംഗിക ബന്ധം പോലും നിഷേധിച്ചാണ് മൂക്കുതുളച്ച് കയറിട്ട് വെറും പാലുല്‍പാദിപ്പിക്കുന്ന യന്ത്രങ്ങളാക്കി അവയെ മാറ്റിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാക്കിസ്ഥാനിലെ ശരീഅത്ത് കോടതി കൃത്രിമ ബീജസങ്കലനം നിഷിദ്ധമായി പ്രഖ്യാപിച്ച ഒരു വിധി പുറപ്പെടുവിച്ചത് ഓര്‍ക്കുന്നു. ഇണചേരാനുള്ള പ്രകൃതിപരമായ അവകാശത്തിന്റെ നിഷേധമാണത് എന്നതായിരുന്നു ആ വിധിയുടെ പൊരുള്‍.
സ്വിറ്റ്‌സര്‍ലണ്ട് പോലുള്ള വിദേശ രാജ്യങ്ങളിലെ ലബോറട്ടറികളില്‍നിന്ന് ഇറക്കിക്കൊണ്ടുവന്ന കാളബീജങ്ങള്‍ കുത്തിവെച്ചാണ് ഇന്ത്യയില്‍ ധവള വിപ്ലവം നടത്തിയതും തദ്ദേശീയ ഇനങ്ങളുമായി കൂടിക്കലര്‍ന്ന് വംശശുദ്ധി നശിക്കാതിരിക്കാന്‍ നാടന്‍ ഇനങ്ങളുടെ വരിയുടച്ച് ഉന്മൂലനം ചെയ്തതും. കേരളത്തിന്റെ തനിമയായ വെച്ചൂര്‍ പശുവിന് സംഭവിച്ചതുപോലും ഇതാണ്. ഇന്ന് വെച്ചൂര്‍ പശു എന്ന് പറയുന്നത് കാര്‍ഷിക സര്‍വകലാശാലയുടെ ലാബുകളുടെ കൃത്രിമാന്തരീക്ഷത്തില്‍ പരിരക്ഷിച്ചുപോരുന്ന ബീജങ്ങളില്‍നിന്ന് പിറന്നുവീഴുന്നതിനെയാണ്.
മുന്നാറില്‍ സുഹൃത്തുക്കളുമൊത്ത് ടൂറിന് പോയപ്പോള്‍ മാട്ടുപ്പെട്ടിയിലെ ഇന്‍ഡോ-സ്വിസ് പ്രൊജക്ടിലെ ആനക്കുട്ടികള്‍ക്ക് സമമായ പശുക്കളെ കണ്ട് ഞെട്ടിപ്പോയി. അവറ്റകളുടെ മെനു കേട്ടപ്പോള്‍ അതിനെക്കാള്‍ ഞെട്ടി. പഴയ നാടന്‍ പശു ഒരു ലിറ്റര്‍ പാല് തരുമ്പോള്‍ ഒരു രൂപയുടെ പോലും ചിലവില്ലായിരുന്നു. പക്ഷേ, ഉന്നതകുലജാതരായ പശുക്കളെ തൊഴുത്തില്‍ കെട്ടിയപ്പോള്‍ ഒരു ലിറ്റര്‍ പാല്‍ വിറ്റാല്‍ ഉദ്പാദന ചെലവ്‌പോലും കിട്ടാത്ത അവസ്ഥയിലുമായി.
പശുക്കളെ മാതാവായി ആദരിക്കുന്ന ഒരു രാജ്യം വര്‍ഷങ്ങള്‍ക്കുമുമ്പേ അവയ്ക്ക് പ്രകൃതി കല്‍പ്പിച്ച ലൈംഗിക ബന്ധം പോലും നിഷേധിച്ചാണ് മൂക്കുതുളച്ച് കയറിട്ട് വെറും പാലുല്‍പാദിപ്പിക്കുന്ന യന്ത്രങ്ങളാക്കി അവയെ മാറ്റിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാക്കിസ്ഥാനിലെ ശരീഅത്ത് കോടതി കൃത്രിമ ബീജസങ്കലനം നിഷിദ്ധമായി പ്രഖ്യാപിച്ച ഒരു വിധി പുറപ്പെടുവിച്ചത് ഓര്‍ക്കുന്നു. ഇണചേരാനുള്ള പ്രകൃതിപരമായ അവകാശത്തിന്റെ നിഷേധമാണത് എന്നതായിരുന്നു ആ വിധിയുടെ പൊരുള്‍.
ഇപ്പോള്‍ എവിടെയെങ്കിലും അങ്ങനെയാണോ എന്നറിയില്ല. മാസത്തില്‍ ഒരിക്കല്‍ പശുവിന്റെ ജനനേന്ദ്രിയം തടിച്ചുവരികയും അവയില്‍നിന്ന് കൊഴുത്ത ദ്രാവകം പുറപ്പെടുകയും ചെയ്യുമെന്നും അതാണ് മദിയിന്റെ ലക്ഷണമെന്നും പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ആ സമയത്ത് പശുക്കള്‍ അസാധാരണമായി അമറുകയും വാല്‍ ഉയര്‍ത്തിപ്പിടിക്കുകയും അസ്വസ്ഥത കാട്ടുകയും ചെയ്യുമെന്നും അപ്പോള്‍ ഇണചേരാനുള്ള സമയമാണെന്നും അവര്‍ പറയാറുണ്ട്. ആ നേരം നോക്കിവേണം കുത്തിവെപ്പ് നല്‍കാനെന്ന് കേള്‍വിക്കാര്‍ കുറഞ്ഞ ആകാശവാണിയുടെ “വയലും വീടും” പരിപാടിയില്‍. ഇത് രണ്ടും കണ്ടിട്ടില്ലാത്ത ഒരു കൊച്ചമ്മ ഇരുന്നു വിവരിക്കുന്നത് ഈയടുത്തിടെയും കേട്ടു. ശരിയാണ് പശു ഒരു മൃഗമേയല്ല, പാലുല്‍പാദിപ്പിക്കുന്ന ഒരു യന്ത്രം മാത്രമാണ്.