മുംബൈ: രാജ്യദ്രോഹക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റണൗത്തിന് നോട്ടീസ് അയച്ചിരിക്കുകയാണ് മുംബൈ പൊലീസ്.
മറ്റ് ചില തിരക്കുകളുമായി ബന്ധപ്പെട്ട് കുറച്ചുദിവസങ്ങളായി നടി തന്റെ വിവാദ പ്രസ്താവനകള്‍ക്ക് താല്‍ക്കാലിക വിരാമമിട്ടിരിക്കുകയായിരുന്നു.
എന്നാല്‍ സമന്‍സ് അയച്ച നടപടിയില്‍ മറുപടി നല്‍കാന്‍ കങ്കണ രംഗത്തെത്തിയതോടെ പുതിയ വാക്പോരിന് തുടക്കമായിരിക്കുകയാണ്. സമന്‍സിന് കങ്കണ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ട്വിറ്ററിലെ ചര്‍ച്ചാവിഷയം.
മുംബൈ പൊലീസിനെയും ശിവസേനയെയും കണക്കറ്റ് പരിഹസിക്കുന്ന ട്വീറ്റാണ് കങ്കണ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
‘ശിവസേന എന്നെ ഇപ്പോള്‍ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നറിയാം…പേടിക്കേണ്ട ഞാന്‍ വേഗം തിരിച്ചുവരാം’- ഇതായിരുന്നു കങ്കണയുടെ പ്രതികരണം.
രാജ്യദ്രോഹക്കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശിച്ചാണ് കങ്കണയ്ക്കും സഹോദരി രംഗോലിക്കും മുംബൈ പൊലീസ് നോട്ടീസ് അയച്ചത്.
Obsessed penguin Sena … Pappupro of Maharashtra, bahut yaad aati hai k-k-k-k-k-Kangana, koi baat nahin jaldi aa jaungi …. https://t.co/nwLyoq1J2i
— Kangana Ranaut (@KanganaTeam) October 21, 2020
ഒക്ടോബര്‍ 26, 27 തീയതികളില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് സമന്‍സിലെ നിര്‍ദ്ദേശം. ബോളിവുഡിനെ കങ്കണ അപകീര്‍ത്തിപ്പെടുത്തുന്നു, ട്വീറ്റുകളിലൂടെ സാമുദായിക സ്പര്‍ധയുണ്ടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കങ്കണയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ബോളിവുഡിലെ ഒരു കാസ്റ്റിങ് ഡയറക്ടര്‍ നല്‍കിയ ഹരജി പരിഗണിച്ച കോടതി വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനുപിന്നാലെയാണ് നടിക്കെതിരെ സമന്‍സ് അയച്ചിരിക്കുന്നത്.
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ ചില പ്രസ്താവനകളാണ് നടിയെ വിവാദപ്രസ്താവനകളുടെ ഉറ്റതോഴിയാക്കി മാറ്റിയത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകളുടെ പേരില്‍ കങ്കണയും മഹാരാഷ്ട്രയിലെ ഭരണ കക്ഷിയായ ശിവസേനയും തമ്മില്‍ വലിയ തര്‍ക്കം ഉടലെടുത്തിരുന്നു.
മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ച കങ്കണ തനിക്ക് അവിടെ ജീവിക്കാന്‍ ഭയമാണെന്നും പറഞ്ഞിരുന്നു. ഇതോടെയാണ് കങ്കണയും ശിവസേനയും തമ്മിലുള്ള പോര് മുറുകിയത്. ശിവസേനയെ നേരിടാന്‍ ബി.ജെ.പി കങ്കണയെ ആയുധമാക്കുകയാണ് എന്നാണ് സേന നേതാക്കളുടെ പ്രധാന ആരോപണം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Kangana Ranuat Slams Shivasena