ബോളിവുഡിനെതിരെയും മുംബൈ സര്‍ക്കാരിനെതിരെയും നിരവധി ആരോപണങ്ങളാണ് നടി കങ്കണ റണൗത്ത് നടത്തുന്നത്. അടുത്തിടെ നടി തന്റെ പി.ആര്‍ ടീം കൈകാര്യം ചെയ്യുന്ന ട്വിറ്റര്‍ അക്കൗണ്ട് നേരിട്ട് ഉപയോഗിക്കാനും തുടങ്ങിയിരുന്നു. ട്വിറ്ററിലൂടെ നിരവധി പേര്‍ക്കെതിരെയാണ് കങ്കണ ഇതുവരെ ആരോപണം നടത്തിയത്. ഇപ്പോഴിതാ തന്റെ വിമര്‍ശകരെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്യുകയാണ് താരം.
നടന്‍ ഹൃതിക് റോഷന്റെ ഭാര്യ സൂസന്റെ സഹോദരി ഫറ ഖാന്‍ അലി , നടി കുബ്ര സൈത് എന്നിവരെയാണ് നടി ഇപ്പോള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത്. ഇരുവരും നേരത്തെ കങ്കണയുടെയും സഹോദരി രംഗോലി ചന്ദലിന്റെയും പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തു വന്നിരുന്നു.
തങ്ങളും കങ്കണ ബ്ലോക്ക് ചെയ്തതിന്റെ സ്‌ക്രീന്‍ ഷോട്ട് ഇരുവരും പങ്കു വെച്ചിട്ടുണ്ട്.
‘ ബോളിവുഡിന്റെ സ്വയം പ്രഖ്യാപിത ക്യൂന്‍ എന്നെ ബ്ലോക്ക് ചെയ്തു. അവരെ ചൊടിപ്പിച്ച എന്തെങ്കിലും ഞാന്‍ പറഞ്ഞിരിക്കണം,’ ഫറാ ഖാന്‍ ട്വീറ്റ് ചെയ്തു. കങ്കണയുടെ സഹോദരി രംഗോലി ചന്ദല്‍ നടത്തിയ മതവിദ്വേഷപരമായ ട്വീറ്റുകള്‍ക്കെതിരെ ഫറ ഖാന്‍ അലി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ രംഗോലിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്തിരുന്നു.
The self proclaimed Queen of Bollywood just blocked me !!!😜😝🤪😄🙌🙌🙌 I must have said something to piss her off. 😉. pic.twitter.com/4dX3HEsQ9c
— Farah Khan (@FarahKhanAli) September 2, 2020
ഫറ ഖാനൊപ്പം നടി കുബ്ര സൈതിനെയും കങ്കണ ബ്ലോക്ക് ചെയ്തിട്ടുണ്ട്. നേരത്തെ കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കുബ്ര സൈത് രംഗത്തെത്തിയിരുന്നു.
Aiyo! I was silent all along.
Not one tweet to her.
We are katti and she didn’t even tell me.
Told her it’s not personal bro! pic.twitter.com/7J5bIFJVsb— Kubbra Sait (@KubbraSait) September 3, 2020
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ