Malayalam Cinema
കമ്മട്ടിപ്പാടം ടീം വീണ്ടുമെത്തുന്നു, 'ജുംബാ ലഹരി'യിലൂടെ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 May 24, 01:48 pm
Friday, 24th May 2019, 7:18 pm

നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തുവിട്ടു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹമിതു പുറത്തുവിട്ടത്. ‘ജുംബാ ലഹരി’ എന്നാണു ചിത്രത്തിന്റെ പേര്.

രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തിലുണ്ടായിരുന്ന അഭിനേതാക്കളില്‍ പലരും ജുംബാ ലഹരിയിലുണ്ട്. ഷാലു റഹീം, മണികണ്ഠന്‍, വിഷ്ണു രഘു, പ്രവീണ്‍, പി. ബാലചന്ദ്രന്‍ തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖ നായികയെ പരിചയപ്പെടുത്തുന്ന ചിത്രം റെസ്റ്റ്‌ലെസ് മങ്കീസിന്റെ ബാനറില്‍ മഹിയാണു നിര്‍മിക്കുന്നത്.

ശ്രീകാന്ത് ബാലചന്ദ്രനും സുഭാഷ് ലളിത സുബ്രഹ്മണ്യനും ചേര്‍ന്നാണു തിരക്കഥയൊരുക്കിയിരിക്കുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുബ്രഹ്മണ്യന്‍ കെ. സംഗീതം നല്‍കിയിരിക്കുന്നു.