ചെന്നൈ: രാഷ്ട്രീയജീവിതത്തിന് സിനിമ തടസ്സമായാല്‍ അത് ഉപേക്ഷിക്കാന്‍ മടിക്കില്ലെന്ന് കമല്‍ ഹാസന്‍. ജനങ്ങളോടുള്ള കടപ്പാടാണ് സിനിമയിലും വലുതെന്നും നടന്‍ വ്യക്തമാക്കി.
വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം പ്രൊമോഷന്‍ ചടങ്ങില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: ശബരിമലയില്‍ സ്ത്രീപ്രവേശനം വിലക്കുന്നത് മനുഷ്യത്വത്തിന് അപമാനം: സ്വാമി അഗ്നിവേശ്
താന്‍ രാഷ്ട്രീയത്തിലെത്തിയത് വ്യക്തമായ ലക്ഷ്യങ്ങളോടെയാണെന്നും, ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുക എന്നതിനാണ് പ്രാധാന്യമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
എല്ലാതരത്തിലുള്ള തീവ്രവാദങ്ങള്‍ക്കും താന്‍ എതിരാണെന്നും, വിവാദങ്ങളെ പൊരുതി തോല്‍ പ്പിച്ച് തീയേറ്ററില്‍ എത്തുന്ന വിശ്വരൂപം ചര്‍ച്ച ചെയ്യുക രാജ്യം ആവശ്യപ്പെടുന്ന കാര്യങ്ങളാണെന്നും താരം പറഞ്ഞു.
ജനങ്ങളുടെ അശ്രദ്ധയാണ് അഴിമതിക്കാരും അലസരുമായ രാഷ്ട്രീയക്കാരെയും ജനങ്ങളെ ദ്രോഹിക്കുന്ന ഭീകരവാദികളെ സൃഷ്ടിക്കുന്നതെന്നും താരം അഭിപ്രായപ്പെട്ടു.
കമല്‍ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ ചിത്രമാണ് വിശ്വരൂപം 2. ആഗസ്റ്റ് പത്തിനാണ് ചിത്രം തീയറ്ററുകളിലെത്തുക.