ആരംഭിക്കലാമാ...?; ഉലകനായകന് ഇനി 'വിക്രം'; ലോകേഷ് കനകരാജ് - കമല്‍ഹാസന്‍ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത്: വീഡിയോ
tamil movie
ആരംഭിക്കലാമാ...?; ഉലകനായകന് ഇനി 'വിക്രം'; ലോകേഷ് കനകരാജ് - കമല്‍ഹാസന്‍ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത്: വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th November 2020, 5:32 pm

ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ടൈറ്റില്‍ പുറത്തുവിട്ടു. വിക്രം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസറായിട്ടാണ് പുറത്തുവിട്ടത്.

കമലഹാസന്റെ 66ാം പിറന്നാളോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം. കമലിന്റെ 232ാം ചിത്രമായിട്ടാണ് ലോകേഷ് പുതിയ സിനിമ പ്രഖ്യാപിച്ചത്.

കമലിനെ നായകനാക്കി ലോകേഷിന്റെ ഗ്യാംങ്സ്റ്റര്‍ മൂവിയായിരിക്കും വിക്രം എന്നാണ് വിലയിരുത്തുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് സൂചന. നേരത്തെ ഇന്ത്യന്‍ രണ്ടാം ഭാഗത്തോടെ കമല്‍ഹാസന്‍ അഭിനയം നിര്‍ത്തുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

മാസ്റ്ററാണ് ലോകേഷ് സംവിധാനം ചെയ്ത അവസാന ചിത്രം. ചിത്രം കഴിഞ്ഞ മാര്‍ച്ചില്‍ റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ റിലീസ് മാറ്റുകയായിരുന്നു.

ബോക്സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈദിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍.ചിത്രത്തില്‍ വിജയ്ക്ക് പുറമെ വിജയ് സേതുപതി, രവിചന്ദര്‍, ശന്തനു ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.വിജയുടെ 64ാമത് ചിത്രമാണിത്. ‘ദളപതി 64’ എന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്.

ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ് ചെയ്യുന്നത്. ദല്‍ഹി, കര്‍ണ്ണാടക, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണമുണ്ടായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Kamal Haasan-Lokesh Kanagaraj Movie VIKRAM teaser out