മലയാളത്തിൽ നിരവധി സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് കമൽ. ആദ്യ സിനിമയായ മിഴിനീർ പൂവുകൾ മോഹൻലാലിനെ നായകനാക്കിയാണ് അദ്ദേഹം ഒരുക്കിയത്. പിന്നീട് ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം തുടങ്ങിയ സിനിമകളിലൂടെ മികച്ച ചിത്രങ്ങളും ഈ കൂട്ടുകെട്ട് സമ്മാനിച്ചു.
മലയാളത്തിൽ നിരവധി സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് കമൽ. ആദ്യ സിനിമയായ മിഴിനീർ പൂവുകൾ മോഹൻലാലിനെ നായകനാക്കിയാണ് അദ്ദേഹം ഒരുക്കിയത്. പിന്നീട് ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം തുടങ്ങിയ സിനിമകളിലൂടെ മികച്ച ചിത്രങ്ങളും ഈ കൂട്ടുകെട്ട് സമ്മാനിച്ചു.
ചക്രം എന്ന പേരിൽ ഇരുവരും വീണ്ടും ഒന്നിച്ചെങ്കിലും ആ സിനിമ മുടങ്ങിപോവുകയായിരുന്നു. പിന്നീട് സംവിധായകൻ ലോഹിതദാസ് പൃഥ്വിരാജിനെ നായകനാക്കി ആ സിനിമ പുറത്തിറക്കി. ചക്രം മുടങ്ങി പോയതിനെ കുറിച്ചും മോഹൻലാലുമായി പിന്നീട് സിനിമ ചെയ്യാത്തതിനെ കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ കമൽ.
‘ഞാൻ ആദ്യം കേൾക്കുന്ന ചക്രത്തിന്റെ കഥ നോർത്ത് ഇന്ത്യയിലേക്ക് ചരക്ക് കൊണ്ടുപോകുന്ന ഒരു ഡ്രൈവറും അയാളുടെ കിളിയുമായിട്ടുള്ള കഥയാണ്. എനിക്കത് നന്നായി ഇഷ്ടപ്പെട്ടു. ഒരു കണ്ടൈനർ ലോറിയുടെ ഡ്രൈവർ വേഷം മോഹൻലാൽ ചെയ്താൽ അത് ഗംഭീരമായിരിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു.
ലാലും വളരെ എക്‌സൈറ്റഡായി. അങ്ങനെയാണ് തലയിൽ കെട്ടൊക്കെയായി ആ ഫോട്ടോഷൂട്ട് ചെയ്യുന്നത്. പക്ഷെ അപ്പോഴൊന്നും ലോഹി അതിന്റെ വൺലൈൻ എഴുതിയിട്ടില്ല. അപ്പോഴേക്കും ഷൂട്ടിന്റെ കാര്യമൊക്കെ തുടങ്ങി പാട്ടിന്റെ റെക്കോഡൊക്കെ കഴിഞ്ഞു. മോഹൻലാൽ വരാൻ കുറച്ച് ദിവസം താമസിക്കുമെന്ന് ഞാൻ ലോഹിയോട് പറഞ്ഞു.
കുറച്ച് ദിവസം ദിലീപിനെ വെച്ച് ഷൂട്ട് ചെയ്യാനുള്ളതുകൊണ്ട് ആ ഭാഗങ്ങൾ ഷൂട്ട് ചെയ്യാമെന്ന് ലോഹി പറഞ്ഞു. പക്ഷെ സ്ക്രിപ്റ്റൊന്നും കാണാത്തതുകൊണ്ട് അതിനെകുറിച്ച് എനിക്കറിയില്ലായിരുന്നു. പക്ഷെ ലാലിന് അതൊരു പ്രയാസമായി. കാരണം ലാലിനെവെച്ച് തന്നെ ആ പടം ആരംഭിക്കണമെന്ന് മോഹൻലാലിന് ആഗ്രഹമുണ്ടായിരുന്നു. ആന്റണിയാണോ അത് പറഞ്ഞതെന്ന് എനിക്കറിയില്ല.
അതിനുശേഷം ലോഹി എന്നോട് രാത്രി കഥ പറഞ്ഞു. സത്യത്തിൽ ഞാൻ ഷോക്കായിപ്പോയി. നോർത്തിലൊക്കെ ഷൂട്ട് ചെയ്യേണ്ട സിനിമയല്ലേയെന്ന് ഞാൻ ചോദിക്കുന്നുണ്ട്. എന്നാൽ തമിഴ്നാട്ടിൽ തന്നെ നടക്കുന്ന വിധത്തിലാണ് ലോഹി ആ കഥപറഞ്ഞത്. എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു സിനിമയല്ലാതെ അത് മാറി.
എനിക്കൊന്നും പറയാൻ പറ്റാത്ത അവസ്ഥയായിരുന്നു. ലോഹി എന്നോട് അദ്ദേഹത്തെ വിശ്വസിക്കാൻ പറഞ്ഞു. എന്നാൽ മോഹൻലാൽ അഭിനയിക്കാൻ വന്നപ്പോൾ എന്നോട് കഥ പറയാൻ പറഞ്ഞപ്പോൾ ഞാൻ ശരിക്കും പെട്ടു. ഞാൻ ഏത് കഥയാണ് പറയുക. പഴയ കഥയാണ് ലാലിനറിയുന്നത്. എനിക്കൊന്നും പറയാൻ പറ്റുന്നില്ലായിരുന്നു. അതുകേട്ടതോടെ ലാൽ വളരെ ഇറിറ്റേറ്റഡായി.
പിന്നീട് ലാൽ എന്നോട് ഒന്ന് സംസാരിക്കണമെന്ന് പറഞ്ഞ് റൂമിലേക്ക് വിളിപ്പിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു, ഒന്നും തോന്നരുത്, ഞാൻ ഈ പടത്തിൽ സാറ്റിസ്‌ഫൈഡ് അല്ലായെന്ന്. പിന്നെ ലോഹിയായിട്ടും ഞാനുമായിട്ടും ലാൽ പടം ചെയ്തിട്ടില്ല,’കമൽ പറയുന്നു.
Content Highlight: kamal about chakram movie and mohanlal