Dool Plus
വൻ നേട്ടവുമായി കല്യാൺ ജ്വല്ലേഴ്‌സ്; മൂന്നാം പാദത്തിൽ 219 കോടി രൂപ ലാഭം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 31, 06:16 am
Friday, 31st January 2025, 11:46 am

കൊച്ചി: കല്യാൺ ജ്വല്ലേഴ്സിന് മൂന്നാം പാദത്തിൽ 219 കോടി രൂപ ലാഭം . ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ആകെമാന വിറ്റുവരവ് 7287 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം അത് 5223 ആയിരുന്നു. 40 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഇതോടെ ലാഭം 219 കോടി രൂപയായി ഉയർന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ ആകമാന ലാഭം 180 കോടി രൂപ ആയിരുന്നു. ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ് 6393 കോടി രൂപയായി ഉയർന്നു.

കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 4512 കോടി രൂപയായിരുന്നു. 42 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ആകമാന ലാഭം 168 കോടി രൂപയിൽ നിന്ന് 218 കോടി രൂപയായി ഉയർന്നു. അതായത് 26 ശതമാനം വളർച്ച ഉണ്ടായി. ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ കമ്പനിയുടെ ഗൾഫ് മേഖലയിൽ നിന്നുള്ള വിറ്റുവരവ് 840 കോടി രൂപയാണ്.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ അത് 683 കോടി രൂപ ആയിരുന്നു മൂന്നാം പാദത്തിൽ കമ്പനിയുടെ ഗൾഫ് മേഖലയിൽ നിന്നുള്ള ലാഭം 15 കോടി രൂപയാണ്. കഴിഞ്ഞ വർഷം 14 കോടി രൂപ ആയിരുന്നു. ഈ വർഷത്തെ ഇതുവരെ ഉള്ള കമ്പനിയുടെ പ്രവർത്തനം വളരെ സംതൃപ്തി നല്‌കുന്നതായിരുന്നുവെന്നും ആദ്യ ഒമ്പത് മാസങ്ങളിൽ ആകമാന വിറ്റുവരവിൽ ഏകദേശം 35 ശതമാനം വളർച്ച രേഖപ്പെടുത്തിയെന്നും കല്യാൺ ജ്വല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്‌ടർ രമേശ് കല്യാണരാമൻ പറഞ്ഞു.

 

Content Highlight: Kalyan Jewelers with huge profit; 219 crore profit in the third quarter