Entertainment news
ചില തീരുമാനങ്ങള്‍ ശരിയായില്ലെന്ന് തോന്നി; ഇനി നല്ല സിനിമകള്‍ ചെയ്യണം: കാളിദാസ് ജയറാം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 12, 05:07 am
Sunday, 12th November 2023, 10:37 am

താന്‍ നേരത്തെയെടുത്ത തീരുമാനങ്ങളില്‍ ചിലത് ശരിയായില്ലെന്ന് തോന്നിയിട്ടുണ്ടെന്നും ഇനി നല്ല സിനിമകള്‍ ചെയ്യണമെന്നും പറയുകയാണ് കാളിദാസ്. ചില സിനിമകള്‍ തിയേറ്ററില്‍ വര്‍ക്കാവാതെ പോയത് കൊണ്ടാണ് ഇങ്ങനെയുള്ള ചിന്ത വന്നതെന്നും താരം പറഞ്ഞു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കാളിദാസ് ജയറാം.

‘ഞാന്‍ ബാലതാരമായിട്ട് എന്റെ അഭിനയം തുടങ്ങിയത് മലയാളത്തില്‍ നിന്നാണ്. പിന്നീട് ഹീറോയായിട്ട് വന്നതും ഇതേ മലയാളത്തിലാണ്. മലയാളത്തില്‍ വന്ന ഗ്യാപ് ശരിക്കും പ്ലാന്‍ ചെയ്യാതെ ഉണ്ടായതാണ്. തമിഴില്‍ പാവകഥൈകളും വിക്രവും വന്നു.

അത്തരത്തില്‍ പ്ലാന്‍ ചെയ്തിട്ടില്ലാത്ത കുറേ സിനിമകള്‍ തമിഴില്‍ വന്നിരുന്നു. സത്യം പറഞ്ഞാല്‍ ആ സമയത്ത് എനിക്ക് പെര്‍ഫോം ചെയ്യാന്‍ കഴിയുന്ന, എനിക്ക് കുറച്ച് കൂടെ കണ്‍വീന്‍സിങ്ങായിട്ടുള്ള സിനിമയൊന്നും കിട്ടിയിരുന്നില്ല.

നേരത്തെയെടുത്ത ഡിസിഷന്‍സില്‍ ചിലത് ശരിയായില്ലെന്നും തോന്നിയിട്ടുണ്ട്. ഇനി ചെയ്യുമ്പോള്‍ നല്ല സിനിമകള്‍ ചെയ്യണം. ചില സിനിമകള്‍ തിയേറ്ററില്‍ വര്‍ക്കാവാതെ പോയത് കൊണ്ടാണ് ഇങ്ങനെ ഒരു ചിന്ത വന്നത്.

നമ്മുടെ ഡിസിഷന്‍സെവിടെയെങ്കിലും മിസായി പോയത് കൊണ്ടാകണം അത്. അല്ലെങ്കില്‍ നമ്മള്‍ ചെയ്ത കഥാപാത്രങ്ങള്‍ നന്നാവാതെ പോയിട്ടുണ്ടാകണം. അത് എല്ലാ അഭിനേതാക്കളുടെയും ജീവിതത്തില്‍ ഉണ്ടാകും,’ കാളിദാസ് ജയറാം പറയുന്നു.

അഭിമുഖത്തില്‍ കാളിദാസ് തന്റെ അമ്മ പാര്‍വതി ഇനി എന്നാണ് സിനിമയിലേക്ക് വരുന്നതെന്നുള്ള ചോദ്യത്തിനും മറുപടി പറഞ്ഞു. തനിക്ക് അമ്മയുടെ കൂടെ ഒരു സിനിമ ചെയ്യാന്‍ വലിയ ആഗ്രഹമുണ്ടെന്നും, പക്ഷെ അതിന് മുമ്പായി പാര്‍വതിക്ക് ഇഷ്ടപെടുന്ന കഥ വന്നെങ്കില്‍ മാത്രമെ അത് നടക്കുകയുള്ളുവെന്നും താരം പറഞ്ഞു.

‘അമ്മയോട് സിനിമയിലേക്ക് തിരിച്ചു വരാനും വീണ്ടും അഭിനയിക്കാനും ഞങ്ങള്‍ പറഞ്ഞിരുന്നു. എന്നാല്‍ അമ്മക്ക് ചെയ്യാന്‍ പറ്റുന്ന അല്ലെങ്കില്‍ ചെയ്യണമെന്ന് തോന്നുന്ന സിനിമ വരണം.

അങ്ങനെ ഒരു സിനിമ വന്നാല്‍ അമ്മക്ക് ചെയ്യാന്‍ താത്പര്യമുണ്ട്. എന്നാല്‍ അമ്മക്ക് ഏറ്റവും ഇഷ്ടം വീട്ടില്‍ ഞങ്ങളുടെ കൂടെ ചില്‍ ചെയ്തിരിക്കാനാണ്.

ഞാനും എല്ലാവരെയും പോലെ അമ്മ സിനിമയിലേക്ക് വരുന്നത് പ്രതീക്ഷിച്ചിരിക്കുകയാണ്. എനിക്ക് അമ്മയുടെ കൂടെ ഒരു സിനിമ ചെയ്യാന്‍ വലിയ ആഗ്രഹമുണ്ട്. പക്ഷെ അതിനെല്ലാം മുമ്പായി അമ്മക്ക് ഇഷ്ടപെടുന്ന കഥ വരണം. എങ്കിലെ ഇതൊക്കെ നടക്കുകയുള്ളു,’ കാളിദാസ് ജയറാം പറഞ്ഞു.


Content Highlight: Kalidas Jayaram Talks About His Wrong Decisions In Movies