മഞ്ഞുമ്മൽ ബോയ്സ് കാണാൻ താൻ കാത്തിരിക്കുകയാണെന്ന് കാളിദാസ് ജയറാം. പുതിയ ചിത്രം ‘പോർ’ ന്റെ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാളിദാസ് ജയറാം.
മഞ്ഞുമ്മൽ ബോയ്സ് കാണാൻ താൻ കാത്തിരിക്കുകയാണെന്ന് കാളിദാസ് ജയറാം. പുതിയ ചിത്രം ‘പോർ’ ന്റെ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാളിദാസ് ജയറാം.
ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ ദാസാണ് മറ്റൊരു നായകൻ. പ്രേമലു, ഭ്രമയുഗം എന്നീ സിനിമകളെ കുറിച്ചും താരങ്ങൾ സംസാരിച്ചു.
‘മലയാള സിനിമ എപ്പോഴും ഫോളോ ചെയ്യുന്ന ആളാണ് ഞാൻ. മഞ്ഞുമ്മൽ ബോയ്സ് ഇതുവരെ കാണാൻ സമയം കിട്ടിയിട്ടില്ല. ഞാൻ നല്ല സന്തോഷത്തിലാണ്. കാരണം മഞ്ഞുമ്മൽ ബോയ്സ് ആണെങ്കിലും, പ്രേമലുവാണെങ്കിലും മമ്മൂക്കയുടെ ഭ്രമയുഗമാണെങ്കിലും മൂന്ന് സിനിമയാണെങ്കിലും കേരളത്തിലും ഇന്ത്യയിൽ മുഴുവനും വലിയ രീതിയിൽ ചർച്ചയാവുകയാണ്.
നല്ല അഭിപ്രായത്തോടെയാണ് മൂന്ന് സിനിമയും മുന്നോട്ട് പോവുന്നത്. ഞാൻ നല്ല സന്തോഷത്തിലാണ്. പക്ഷെ ഒരു സിനിമയും എനിക്ക് ഇതുവരെ കാണാൻ പറ്റിയിട്ടില്ല. ഞങ്ങളുടെ പടമൊന്ന് കണ്ടിട്ട് വേണം അതൊക്കെ കാണാൻ,’ കാളിദാസ് പറഞ്ഞു.
സിനിമ കാണാൻ താനും കാത്തിരിക്കുകയാണെന്ന് നടൻ അർജുൻ ദാസും പറഞ്ഞു.
‘സിനിമ ഞാനും ഇതുവരെ കണ്ടിട്ടില്ല. പക്ഷെ കാണാൻ ഞാനും കാത്തിരിക്കുകയാണ്,’അർജുൻ ദാസ് പറയുന്നു.
കഴിഞ്ഞ മാസം 22നാണ് മഞ്ഞുമ്മൽ ബോയ്സ് തിയേറ്ററിൽ എത്തിയത്. ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സിനിമാപ്രേമികള്‍ കാത്തിരുന്ന സിനിമകളിലൊന്നുകൂടിയാണിത്. സൗബിന്‍ ഷാഹിര്‍, ഗണപതി, ദീപക് പറമ്പോല്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. 2006ല്‍ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോയ ഒരുകൂട്ടം യുവാക്കള്‍ ഗുണാ കേവ് സന്ദര്‍ശിക്കുകയും അവരിലൊരാള്‍ ഗുഹയിലെ കുഴിയില്‍ കുടുങ്ങുകയും ചെയ്ത സംഭവമാണ് സിനിമയായിരിക്കുന്നത്.
ചിത്രത്തിന്റെ റിലീസിന് പിന്നാലെ തമിഴ്നാട്ടിൽ വലിയ സ്വീകാര്യത നേടാനും കമൽഹാസൻ, ഉദയനിധി സ്റ്റാലിൻ തുടങ്ങിയ താരങ്ങളുടെ നേരിട്ടുള്ള അഭിനന്ദനം നേടാനും മഞ്ഞുമ്മൽ ബോയ്സിന് കഴിഞ്ഞിരുന്നു.
Content Highlight: Kalidas Jayaram Talk About Manjummal Boys