മലയാളത്തിലെ മികച്ച നടിമാരാണ് ഉർവശിയും സഹോദരി കല്പനയും. എട്ട് വർഷം മുമ്പ് കല്പന മലയാള സിനിമയോട് വിടപറഞ്ഞെങ്കിലും ഇന്നും ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ കല്പനക്ക് കഴിഞ്ഞിട്ടുണ്ട്.
മലയാളത്തിലെ മികച്ച നടിമാരാണ് ഉർവശിയും സഹോദരി കല്പനയും. എട്ട് വർഷം മുമ്പ് കല്പന മലയാള സിനിമയോട് വിടപറഞ്ഞെങ്കിലും ഇന്നും ഓർത്തിരിക്കുന്ന നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ കല്പനക്ക് കഴിഞ്ഞിട്ടുണ്ട്.
ഹാസ്യ കഥാപാത്രങ്ങളിൽ തന്റേതായ ഒരു സ്ഥാനം ഉണ്ടാക്കിയെടുക്കാൻ കല്പനക്ക് കഴിഞ്ഞിരുന്നു. എന്നാൽ സീരിയസ് കഥാപാത്രങ്ങളിലും മികച്ച പ്രകടനം കല്പന കാഴ്ചവെച്ചിട്ടുണ്ട്. ഉള്ളൊഴുക്കിലെ പ്രകടനത്തിലൂടെ ഉർവശി വീണ്ടും മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ ആറാമത്തെ സംസ്ഥാന അവാർഡാണ് ഉർവശി ഉള്ളൊഴിക്കിലെ പ്രകടനത്തിലൂടെ നേടിയത്.
ഉർവശിയുടെയും കല്പനയുടെയും പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് സഹോദരി കലാരഞ്ജിനി. രണ്ട് പേരും മികച്ച നടിമാരാണെന്നും എന്നാൽ കല്പന കരഞ്ഞഭിനയിക്കുമ്പോൾ ഉർവശിയേക്കാൾ ഫീൽ ചെയ്യാറുണ്ടെന്നും അതിനുദാഹരണമാണ് ഒരാൾ മാത്രം എന്ന ചിത്രമെന്നും കലാരഞ്ജിനി പറയുന്നു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു കലാരഞ്ജിനി
‘കല്പനയുടെ എല്ലാം മികച്ച പ്രകടനങ്ങളാണ്. ഏത് സിനിമയെടുത്താലും മികച്ചതാണ്. ജഗതിയായിട്ടുള്ള സിനിമകളിൽ ഏതാണ് മോശം. കല്പന കരഞ്ഞഭിനയിക്കുമ്പോൾ ഉർവശിയേക്കൾ ഫീൽ ആവാറുണ്ട്. ഉർവശി ചെയ്യുന്നതിനേക്കാൾ ഫീലാവും. തനിച്ചല്ല ഞാൻ എന്ന പടത്തിലൊക്കെ അത് കാണാം. അതിലൊക്കെ വെറും നോട്ടത്തിലും ഭാവത്തിലുമൊക്കെ മാറ്റം വരുത്തുമ്പോൾ വല്ലാത്ത കരച്ചിൽ വരും.
തമിഴിൽ കല്പന ചെയ്തതെല്ലാം സീരിയസ് കഥാപാത്രങ്ങളാണ്. സതി ലീലാവതി എന്നൊരു പടത്തിൽ മാത്രമാണ് അവൾ ഇത്തിരി ഹ്യൂമർ ചെയ്തിട്ടുള്ളത്. അത് കമൽഹാസന്റെ കൂടെയുള്ള ചിത്രമാണ്,’കലാരഞ്ജിനി പറയുന്നു.
ഉർവശിയുടെ ഉള്ളൊഴുക്ക് തനിക്ക് മുഴുവൻ കാണാൻ കഴിഞ്ഞില്ലെന്നും അത് കാണുമ്പോൾ ഉള്ളിൽ വലിയ വേദനയാണെന്നും കലാരഞ്ജിനി കൂട്ടിച്ചേർത്തു.
‘ഉള്ളൊഴുക്ക് എനിക്ക് മുഴുവൻ കാണാൻ കഴിഞ്ഞില്ല. അത് കാണുമ്പോൾ ഉള്ളിലൊരു വിങ്ങലാണ്. ഒരു വേദന തോന്നും. ഉർവശി മാത്രമല്ല പാർവതിയും മികച്ച പ്രകടനമായിരുന്നു. രണ്ട് പേരും തുല്യമായാണ് അഭിനയിച്ചത്,’കലാരഞ്ജിനി പറഞ്ഞു.
Content Highlight: Kalaranjini Talk About Performance Of Urvashi and Kalpana