കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയെ തുടര്‍ന്ന് നുണ പരിശോധന നടത്താന്‍ സി.ബി.ഐയ്ക്ക് എറണാകൂളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതി.
നടനും സുഹൃത്തുമായ ജാഫര്‍ ഇടുക്കിയടക്കം 7 പേരെയാണ് നുണപരിശോധനയക്ക് വിധേയരാക്കുക. ജാഫറിന് പുറമെ ടി.വി അവതാരകനായ സാബുമോന്‍, ജോബി സെബാസ്റ്റ്യന്‍, സി.എ.അരുണ്‍, എം.ജി.വിപിന്‍, കെ.സി.മുരുകന്‍, അനില്‍കുമാര്‍ എന്നിവരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കുക.
ഇവര്‍ നുണപരിശോധനയ്ക്കുള്ള സമ്മതം കോടതിയെ അറിയിച്ചിരുന്നു. മണിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
Also Read ബി.ജെ.പി സ്ഥാനാര്‍ത്ഥി പട്ടികയായി; തിരുവനന്തപുരത്ത് ആദ്യ പരിഗണന കുമ്മനത്തിന്: തൃശൂരില്‍ കെ.സുരേന്ദ്രന്‍
2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരണപ്പെടുന്നത്. അതിന്റെ തലേദിവസം, ചാലക്കുടിയില്‍ വീടിന് സമീപമുള്ള പാടി എന്ന വിശ്രമകേന്ദ്രത്തില്‍ കുഴഞ്ഞ് വീണ മണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കരള്‍ രോഗം മൂലമുള്ള മരണമെന്നായിരുന്നു പ്രാഥമിക വിലയിരുത്തലെങ്കിലും ദുരൂഹതകളും വിവാദങ്ങളും ഉയര്‍ന്നു. മണിയുടെ ശരീരത്തില്‍ വിഷമദ്യമായ മെഥനോളിന്റെയും ക്ളോര്‍പൈറിഫോസ് എന്ന കീടനാശിനിയുടെയും സാന്നിധ്യം കണ്ടതായിരുന്നു സംശയത്തിന് കാരണം.
ഇതിന് പിന്നാലെ മരണം കൊലപാതകമാണെന്ന ആരോപണവുമായി മണിയുടെ സഹോദരന്‍ അടക്കമുള്ള ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.
ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തരല്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമുള്ള ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് കോടതി കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു.
DoolNews video