Entertainment
എന്റെ ആദ്യ നൃത്തസംവിധാന ചിത്രം; അന്ന് പാട്ടിന് ഡാന്‍സ് കളിച്ചത് മോഹന്‍ലാല്‍ സാര്‍: കല മാസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 22, 09:26 am
Saturday, 22nd February 2025, 2:56 pm

മലയാളം, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലായി നൂറിലധികം ചിത്രങ്ങള്‍ക്ക് നൃത്ത സംവിധാനം ചെയ്തിട്ടുള്ള ഡാന്‍സ് മാസ്റ്ററാണ് കല. 40 വര്‍ഷത്തോളമായി കൊറിയോഗ്രഫി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തി കൂടിയാണ് അവര്‍.

ഒരു ജൂനിയര്‍ നര്‍ത്തകിയില്‍ നിന്നും തിരക്കുള്ള ഡാന്‍സ് അസിസ്റ്റന്റായിട്ടാണ് താന്‍ വളര്‍ന്നതെന്ന് പറയുകയാണ് കല. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഗാന്ധര്‍വ്വം (1993) എന്ന സിനിമയിലൂടെയാണ് താന്‍ സ്വതന്ത്ര നൃത്ത സംവിധായികയായതെന്നും ആ സിനിമയില്‍ ‘മാലിനിയുടെ തീരത്ത്’ എന്ന് തുടങ്ങുന്ന പാട്ടിന് നൃത്തം ചെയ്തത് മോഹന്‍ലാല്‍ ആയിരുന്നെന്നും കല മാസ്റ്റര്‍ പറയുന്നു.

അത് നല്ല തുടക്കമായിരുന്നെന്നും തൊള്ളായിരത്തോളം ചിത്രങ്ങള്‍ക്ക് പല ഭാഷകളിലായി കൊറിയോഗ്രാഫി ചെയ്തുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മഹിളാരത്നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കല മാസ്റ്റര്‍.

‘ഒരു ജൂനിയര്‍ നര്‍ത്തകിയില്‍ നിന്നും തിരക്കുള്ള ഡാന്‍സ് അസിസ്റ്റന്റായിട്ടാണ് ഞാന്‍ വളര്‍ന്നത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഗാന്ധര്‍വ്വം എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര നൃത്ത സംവിധായികയായത്. ‘മാലിനിയുടെ തീരത്ത്’ എന്ന് തുടങ്ങുന്ന ഗാനത്തിന് നൃത്തം ചെയ്തത് ലാല്‍ സാറായിരുന്നു.

അത് നല്ല തുടക്കമായിരുന്നു. തൊള്ളായിരത്തോളം ചിത്രങ്ങള്‍ക്ക് പല ഭാഷകളിലായി കൊറിയോഗ്രാഫി ചെയ്തു. കൊച്ചു കൊച്ച് സന്തോഷങ്ങള്‍ എന്ന ചിത്രത്തിന് നാഷണല്‍ അവാര്‍ഡ് ലഭിച്ചു. ചന്ദ്രമുഖിക്ക് തമിഴ്നാട് സ്റ്റേറ്റ് അവാര്‍ഡും ലഭിച്ചു,’ കല മാസ്റ്റര്‍ പറഞ്ഞു.

മോഹന്‍ലാലിനെ കുറിച്ചും മാസ്റ്റര്‍ അഭിമുഖത്തില്‍ സംസാരിച്ചു. മോഹന്‍ലാല്‍ അഭിനയത്തില്‍ എന്നതുപോലെ തന്നെ നൃത്തത്തിലും ബ്രില്യന്റാണെന്നും അദ്ദേഹം ചുവടുകള്‍ പെര്‍ഫെക്ടായി തന്നെ ചെയ്യുമെന്നും കല പറയുന്നു.

‘ലാല്‍ സാര്‍ അഭിനയത്തില്‍ എന്നതുപോലെ തന്നെ നൃത്തത്തിലും ബ്രില്യന്റാണ്. അദ്ദേഹം ചുവടുകള്‍ പെര്‍ഫെക്ടായി തന്നെ ചെയ്യും. അദ്ദേഹത്തിന് വലിയ റിഹേഴ്‌സലുകളെന്നും വേണ്ടിവരില്ല. അതുപോലെ പൃഥ്വിരാജും ചാക്കോച്ചനും ജയസൂര്യയുമൊക്കെ ഭംഗിയായി നൃത്തം ചെയ്യും. ഒരു ചുവടും അവര്‍ നോ പറഞ്ഞ് എനിക്ക് മാറ്റേണ്ടിവന്നിട്ടില്ല,’ കല മാസ്റ്റര്‍ പറഞ്ഞു.

Content Highlight: Kala Master Talks About Gandharvam Movie Mohanlal