കോന്നി: മത്സരിച്ച രണ്ട് സീറ്റിലും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രന് കനത്ത തോല്‍വി. മഞ്ചേശ്വരത്തും കോന്നിയിലുമാണ് സുരേന്ദ്രന്‍ തോറ്റത്.
മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്‌റഫാണ് വിജയിച്ചത്. 1000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍.
കോന്നിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.യു ജനീഷ് കുമാര്‍ ആണ് മുന്നില്‍. കോന്നിയില്‍ മൂന്നാം സ്ഥാനത്താണ് സുരേന്ദ്രന്‍.
കഴിഞ്ഞ തവണയും എന്‍.ഡി.എ രണ്ടാമത് വന്ന മണ്ഡലമാണ് മഞ്ചേശ്വരം.
നിലവില്‍ എല്‍.ഡി.എഫ് ബഹുദൂരം മുന്നിലാണ്. 96 സീറ്റുകളിലാണ് എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നത്. യു.ഡി.എഫ് 43 സീറ്റുകളിലും എന്‍.ഡി.എ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
മൂന്ന് മുന്നണികളും തമ്മില്‍ കടുത്ത മത്സരം നടക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം. 2016ല്‍ വെറും 89 വോട്ടിന് പരാജയപ്പെട്ട മണ്ഡലത്തില്‍ ഇക്കുറി സുരേന്ദ്രനെ തന്നെ ഇറക്കി വിജയം നേടാമെന്നായിരുന്നു ബി.ജെ.പി കണക്ക് കൂട്ടല്‍.
2011ലും, 2016ലും, ഒടുവില്‍ 2019ലെ ഉപതെരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സി.പി.ഐ.എം വി.വി രമേശനിലൂടെ മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് കണക്കുകൂട്ടുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക