ആടുജീവിതത്തിൽ രാത്രി കാല ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടൻ കെ.ആർ. ഗോകുൽ. നൈറ്റ് ഷൂട്ട് എടുക്കുന്ന സമയം ആണെങ്കിൽ ഭയങ്കര തണുപ്പായിരുന്നെന്നും തങ്ങൾ സ്‌ക്രീനിൽ കാണിച്ചതൊക്കെ വൻ ആക്ടിങ് ആയിരുന്നെന്നും ഗോകുൽ പറഞ്ഞു.
ആടുജീവിതത്തിൽ രാത്രി കാല ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടൻ കെ.ആർ. ഗോകുൽ. നൈറ്റ് ഷൂട്ട് എടുക്കുന്ന സമയം ആണെങ്കിൽ ഭയങ്കര തണുപ്പായിരുന്നെന്നും തങ്ങൾ സ്‌ക്രീനിൽ കാണിച്ചതൊക്കെ വൻ ആക്ടിങ് ആയിരുന്നെന്നും ഗോകുൽ പറഞ്ഞു.
ഗൾഫിൽ എത്തിയതിന് ശേഷം രാത്രിയിൽ വണ്ടിയുടെ പുറകിൽ ഇരുന്ന സീൻ എടുക്കോമ്പോഴെല്ലാം നല്ല തണുപ്പായിരുന്നെന്നും ഗോകുൽ കൂട്ടിച്ചേർത്തു. ബാക്കിയുള്ളവരൊക്കെ പെൻഗ്വിനെ പോലെ ശരീരം മുഴുവൻ മൂടിയിട്ടാണ് ഇരിക്കുന്നതെന്നും ഗോകുൽ പറയുന്നുണ്ട്. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘രാത്രി നൈറ്റ് ഷൂട്ട് എടുക്കുന്ന സമയം ആണെങ്കിൽ ഭയങ്കര തണുപ്പായിരുന്നു. അവിടെ കാണിച്ചതൊക്കെ വൻ ആക്ടിങ് ആണ്. ഫസ്റ്റ് സീനിൽ വണ്ടിയിൽ പിടിച്ചു പോകുന്ന സമയത്തൊക്കെ തണുപ്പെന്ന് പറഞ്ഞാൽ തണുപ്പ് കിടുകിട വിറക്കുന്ന തണുപ്പാണ്. ബാക്കിയുള്ളവരൊക്കെ പെൻഗ്വിനെ പോലെ ഫുൾ കവർ ചെയ്തിട്ട് ഇരിക്കുകയാണ്. മൂന്നാല് ലയർ വരുന്ന ഡ്രെസ് ഒക്കെ ഇട്ട് നിക്കുന്ന സമയത്താണ് നമ്മൾ അങ്ങനെ നില്കുന്നത്. നമുക്കത് പറ്റില്ലല്ലോ.
ഒരു ഷോട്ട് എടുക്കുന്ന സമയത്ത് ഞാൻ ബ്ലാക്ക് ഔട്ട് ആയിട്ട് വീണിരുന്നു. രാജുവേട്ടൻ അന്ന് ബ്ലാക്ക് ഔട്ട് ആയിരുന്നു. സെറ്റിൽ ഡോക്ടറൊക്കെ ഉണ്ടായിരുന്നു. സെറ്റിൽ ഓൺ ടൈം ഡോക്ടർസ് ഒക്കെ ഉണ്ടായിരുന്നു. ഒരു സീനിൽ മസിലൊക്കെ കയറി ഞാൻ ബ്ലാക്ക് ഔട്ട് ആയിട്ട് പോയിട്ടുണ്ടായിരുന്നു. മരുഭൂമിയിലെ ചൂടല്ലേ അതൊക്കെ തരണം ചെയ്യാൻ കുറച്ച് കഷ്ടപ്പാടുകൾ ഉണ്ടായിരുന്നു.
യഥാർത്ഥ കഥയെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്ത സിനിമയാണ് ആടുജീവിതം. വർഷങ്ങൾക്ക് മുൻപ് മരുഭൂമിയിൽ അകപ്പെട്ടുപോയ നജീബിൽ നിന്നും ഉൾക്കൊണ്ടുകൊണ്ട് ബെന്യാമിൻ എഴുതിയ നോവലാണ് ആടുജീവിതം. നോവലിലെ നായകന്‍ നജീബായി എത്തുന്നത് പൃഥ്വിരാജാണ്. പൃഥ്വിരാജിന്റെ കൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ മറ്റൊരു താരമാണ് കെ. ആർ ഗോകുൽ.
Content Highlight: K.R Gokul about aadujeevitham movie’s night shoot