തിരുവനന്തപുരം: ബി.ജെ.പിയുടെ കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ. മുരളീധരന്‍ എം.പി. ബി.ജെ.പി. രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ച് അനധികൃതമായി പണം സമ്പാദിക്കുകയാണെന്നും കള്ളപ്പണം ഒഴുക്കിയാണ് ബി.ജെ.പി. രാജ്യത്ത് ജനാധിപത്യത്തെ അട്ടിമറിക്കുന്നതെന്നും കെ. മുരളീധരന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞു.
നേരത്തെ കൊടകര സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിക്കെതിരെ വാര്‍ത്താ സമ്മേളനത്തില്‍
ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മുരളീധരന വിമര്‍ശിച്ചിരുന്നു. ഇതിനു മറുപടിയായിട്ടാണ് കെ. മരളീധരന്റെ പുതിയ വിശദീകരണം.
‘ആരോപണ വിധേയനായ വ്യക്തി നില്‍ക്കക്കള്ളിയില്ലാതെ എനിക്കെതിരെ ചിലത് പറയുന്നത് കേട്ടു. ബി.ജെ.പി. ഭരിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ എല്ലാ വകുപ്പുകളെക്കൊണ്ടും ഇത് അന്വേഷിച്ച് തെളിയിക്കാന്‍ ഞാന്‍ വെല്ലുവിളിക്കുന്നു. ഇത്തരം ഉണ്ടയില്ലാ വെടിയില്‍ ഭയക്കുന്നവനല്ല ഞാന്‍,’ കെ. മുരളീധരന്‍ പറഞ്ഞു.
ഒരു സ്ഥാനാര്‍ഥി സ്വന്തം നിയോജകമണ്ഡലത്തില്‍ പ്രചാരണത്തിനായി ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുക്കണം. താര പ്രചാരകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം സ്ഥാനാര്‍ത്ഥിക്ക് ലഭിക്കില്ല. ബി.ജെ.പി. രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ച് അനധികൃതമായി പണം സമ്പാദിക്കുകയാണ്. കള്ളപ്പണം ഒഴുക്കിയാണ് ബി.ജെ.പി. രാജ്യത്ത് ജനാധിപത്യത്തെ അട്ടിമറിക്കുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.