national news
ജ്യോതിരാദിത്യ സിന്ധ്യയുടെ ഫേസ്ബുക്ക് ഹാക്ക് ചെയ്ത് മോദിക്കെതിരെയുള്ള പഴയ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് ഹാക്കര്‍മാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 09, 04:16 am
Friday, 9th July 2021, 9:46 am

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു.

കോണ്‍ഗ്രസ് നേതാവ് ആയിരുന്ന സമയത്ത് മോദി സര്‍ക്കാറിനെയും നയങ്ങളെയും വിമര്‍ശിക്കുന്ന സിന്ധ്യയുടെ പഴയ വിഡിയോകള്‍ ഹാക്കര്‍മാര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു.

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ സിന്ധ്യയുടെ സോഷ്യല്‍ മീഡിയ ടീം പ്രശ്‌നം പരിഹരിച്ച് വീഡിയോ നീക്കം ചെയ്തു.

സംഭവത്തില്‍ രമേശ് അഗര്‍വാള്‍ എം.എല്‍.എയുടെ പരാതിയില്‍ ഗ്വാളിയാര്‍ പൊലീസ് ഐ.ടി. നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബുധനാഴ്ചയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ സത്യപ്രതിജ്ഞ. മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാറിനെ അട്ടിമറിച്ച് 22ഓളം എം.എല്‍.എമാരെ ഒപ്പം കൂട്ടിയായിരുന്നു സിന്ധ്യ ബി.ജെ.പിയിലേക്ക് പോയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

Content Highlights:   Jyotiraditya Scindia’s Facebook account hacked soon after taking oath as cabinet minister