Film News
ജിയോ ബേബി അവതരിപ്പിക്കുന്ന 'കാതല്‍ എണ്‍പത് പൊതുഉടമൈ'; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് ജ്യോതികയും ടൊവിനോ തോമസും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Feb 14, 10:18 am
Tuesday, 14th February 2023, 3:48 pm

ജിയോ ബേബി അവതരിപ്പിക്കുന്ന പുതിയ തമിഴ് ചിത്രം കാതല്‍ എണ്‍പത് പൊതുഉടമൈയ്‌ടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. തമിഴ് താരം ജ്യോതികയും മലയാളത്തിന്റെ യുവതാരം ടൊവിനോയും ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പങ്കുവെച്ചത്. ഒട്ടേറെ പ്രേക്ഷക പ്രശംസ നേടിയ ‘ജയ് ഭിം’ എന്ന ചിത്രത്തിന് ശേഷം ലിജോ മോള്‍ പ്രധാന വേഷത്തില്‍ എത്തുന്ന തമിഴ് ചിത്രം കൂടിയാണ് കാതല്‍ എന്‍പത് പൊതുഉടമൈ.

ലെന്‍സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജയപ്രകാശ് രാധാകൃഷ്ണന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. അനുഷ, കലേഷ്, രോഹിണി, വിനീത് എന്നിവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ്, ശ്രീധന്യ കാറ്ററിംഗ് സര്‍വീസ്, റിലീസിന് ഒരുങ്ങുന്ന പുരുഷ പ്രേതം എന്നീ ചിത്രങ്ങളുടെ നിര്‍മാതാക്കളായ മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ്. രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ക്കൊപ്പം നിത്ത്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിത്യ അത്പുതരാജും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ആര്‍. രാജേന്ദ്രനാണ് ഛായാഗ്രഹണം. ശ്രീ ശരവണനാണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- നോബിന്‍ കുര്യന്‍, ആര്‍. കണ്ണന്‍- എഡിറ്റിങ്, ഡാനി ചാള്‍സ്- സൗണ്ട് ഡിസൈന്‍ രാജേഷ്, വാര്‍ത്ത പ്രചാരണം-റോജിന്‍ കെ. റോയ്.

Content Highlight: Jyothika and Tovino Thomas share the first look poster of kathal enpathu pothuudamai