മമ്മൂട്ടി എന്ന നടനെകുറിച്ചും അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ചും പങ്കുവെക്കുകയാണ് ജ്യോതിക. താൻ ഒരുപാട് നടന്മാരുടെ കൂടെ അഭിനയിച്ചിട്ടുണ്ടങ്കിലും മമ്മൂട്ടി അതിൽ നിന്നും വ്യത്യസ്തമാണെന്ന് ജ്യോതിക പറഞ്ഞു. തനിക്ക് വലിയ സിനിമകൾ വരാറുണ്ടെന്നും എന്നാൽ അതിലൊന്നും തനിക്ക് സീനുകൾ ഉണ്ടാവില്ലെന്നും ജ്യോതിക പറയുന്നു. ബിഹൈൻഡ്‌വുഡ്സ് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞാനിതുവരെ ഒരുപാട് ആളുകളുടെ കൂടെ വർക്ക് ചെയ്തിട്ടുണ്ട്. എനിക്ക് തോന്നുന്നു അദ്ദേഹം അതിൽ നിന്നും ഏറെ വേറിട്ട് നിൽക്കുന്ന ഒരാളാണെന്ന്. ഒരു ബോൾഡ് ആയിട്ടുള്ള സബ്ജക്ട് ആണ് അദ്ദേഹം എടുത്തിട്ടുള്ളത്. ഞാൻ 25 വർഷമായിട്ട് ഇൻഡസ്ട്രിയിൽ ഉണ്ട്. എനിക്ക് വലിയ വലിയ സിനിമകൾ വരുന്നുണ്ട്.
പക്ഷെ സങ്കടകരമായ കാര്യം എന്തെന്ന് വെച്ചാൽ എനിക്ക് ഒരുപാട് പടങ്ങൾ വരുന്നുണ്ട് പക്ഷേ അതിലൊന്നും എനിക്കൊരു റോൾ ഇല്ല. ഞാൻ തന്നെ ഈ ഒരു ചോദ്യം ഒരുപാട് വട്ടം ചോദിച്ചതാണ്. എന്തിനാണ് നിങ്ങൾ എന്റെ അടുത്ത് വന്ന് ഇത് പറയുന്നത് എന്ന്.
ഒരു രണ്ട് സീൻ എങ്കിലും തരൂ എന്ന് ഞാൻ ചോദിച്ചതാണ്. 25 വർഷമായിട്ട് ഇൻഡസ്ട്രിയിൽ ഉണ്ടായിട്ടും ഇങ്ങനെ ഒരു ചോദ്യം ചോദിക്കുന്നത് വളരെ സങ്കടം ഉള്ള ഒരു കാര്യമാണ്. ഞാനിത് ഒരുപാട് ഡയറക്ടർമാരുടെ അടുത്ത് ചോദിച്ചിട്ടുണ്ട്. ഒരു രണ്ടുമൂന്ന് നല്ല സീനുകൾ ഉണ്ടായാൽ ഞാൻ എന്തായാലും ചെയ്യും.
നിങ്ങളെന്നെ ബഹുമാനിച്ചുകൊണ്ട് എന്നെ കാസ്റ്റ് ചെയ്യുന്നു എന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. എല്ലാവർക്കും യുവതാരങ്ങളെയാണ് ഇഷ്ടം. ആ സ്ഥാനത്ത് നിങ്ങളെന്നെ കാസ്റ്റ് ചെയ്യുന്നുണ്ട്. അതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. പക്ഷെ എവിടെയാണ് സീനുകൾ എന്നാണ് ഞാൻ ചോദിക്കുന്നത്. ഞാനൊരു കാര്യവുമില്ലാതെ ഹീറോയുടെ അടുത്ത് നിൽക്കുക എന്നതിന്റെ ലോജിക് എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. എനിക്ക് അത് അനാദരവായിട്ടാണ് തോന്നിയത്.
പക്ഷേ അത് മലയാളം ഇൻഡസ്ട്രിയിൽ ആകുമ്പോൾ അവിടെ ഒരു ഈക്വൽ സ്പേസ് കിട്ടുന്നുണ്ട്. മമ്മൂട്ടി സാർ എനിക്ക് ഒരു ഈക്വൽ സ്പേസ് തന്നിട്ടുണ്ട്. അവിടെ ചർച്ചയോ ഡിബേറ്റോ ഒന്നുമില്ല. അദ്ദേഹം അദ്ദേഹത്തിന്റെ റോൾ ചെയ്യുന്നു. അതുപോലെ ഞാൻ എന്റെ റോളും ചെയ്യുന്നു. വളരെ ചെറിയ ഡയലോഗുകൾ മാത്രമേ ഉള്ളൂ. അതുപോലെ ഒരുമിച്ചുള്ള സീനുകളും കുറച്ചേയുള്ളൂ.
അതൊരു വ്യത്യസ്തമായ റിലേഷൻഷിപ്പ് ആണ്. അദ്ദേഹം അദ്ദേഹത്തിന്റെ പോഷൻ വളരെ കോൺഫിഡന്റ് ആയിട്ടാണ് ചെയ്യുന്നത്. എനിക്ക് വളരെ ബഹുമാനമാണ് അവിടെ തോന്നിയത്. ഞാൻ ഇത് എന്തായാലും പറഞ്ഞെ മതിയാകു. എനിക്ക് നല്ല റെസ്പെക്ട് കിട്ടിയിട്ടുണ്ട്,’ ജ്യോതിക പറഞ്ഞു.
Content Highlight: jyothika about the experience while acting with mammootty